• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം;മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എഡിജിപിയുെട മകള്‍ ഹൈക്കോടതിയിലേക്ക്

By Web Desk    June 22, 2018   
gavaskkar

തിരുവനന്തപുരം:പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ ഇന്ന് ഹൈക്കോടതിയിലേക്ക്.കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് നല്‍കും.എഡിജിപിയും മകളും അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.കേസുമായി ബന്ധപ്പെട്ട് എഡിജിപിയുടെയും ഭാര്യയുടെയും മകളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും.ഇതിന് ശേഷം മര്‍ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.അതിനിടയില്‍ പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ ആക്രമിച്ച കേസില്‍ ആശുപത്രി രേഖയും മകളുടെ മൊഴിയും പരസ്പര വിരുദ്ധമാണെന്ന് കണ്ടെത്തി.ഇതിനിടെ പുതിയ പരാതിയുമായി എഡിജിപി സുധേഷ് കുമാര്‍ രംഗത്തെത്തി.തന്റെ പട്ടിയെ ആരോ കല്ലെറിഞ്ഞെന്നാണ് പരാതി.പരാതിയില്‍ പൊലീസ് കേസെടുത്തു.എ.ഡി.ജി.പിയുടെ മകളുടെ പരാതിയില്‍ ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News