• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:22 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിഷമദ്യ ദുനരന്തം; വയനാട്ടില്‍ മൂന്ന് പേര്‍ മരിച്ചു 

By Web Desk    October 4, 2018   

വെള്ളമുണ്ട: വയനാട്ടില്‍ വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു. വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗിനായി (78)മകന്‍ പ്രമോദ് (35) ബന്ധുവായ പ്രസാദ് (35) എന്നിവരാണ് വിഷമദ്യം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നും മദ്യം കഴിച്ച തിഗിനായി ക്ഷീണത്തോടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചിരുന്നു. എന്നാല്‍ മരണത്തില്‍ ബന്ധുക്കള്‍ക്ക് അസ്വഭാവികത തോന്നിയിരുന്നില്ല.
 

ആശുപത്രി അധികൃതര്‍ മരണമുറപ്പിച്ചതോടെ വീട്ടിലേക്ക് തിഗിനായുടെ മൃതദേഹം എത്തിക്കുകയായിരുന്നു. ബന്ധുക്കളെയെല്ലാം മരണം വിവരം അറിയിച്ച് വ്യാഴാഴ്ച രാവിലെ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കങ്ങളും നടത്തി. രാത്രി പത്തരയോടെ മരണവീട്ടിലെ അടുക്കളയില്‍ കണ്ട മദ്യം തിഗിനായുടെ മകന്‍ പ്രമോദും സഹോദരിയുടെ മകനായ പ്രസാദും എടുത്ത് പ്രസാദിന്റെ വീട്ടില്‍ കൊണ്ടുപോയി മദ്യപിക്കുകയായിരുന്നു. ഉടന്‍ തന്നെ കുഴഞ്ഞു വീണ ഇവരെ മാനന്തവാടിയിലേക്കുള്ള ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

പ്രമോദ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയും പ്രസാദ് ആശുപത്രിയിലെത്തിയ ഉടനെയുമാണ് മരിച്ചത്. സംഭവമറിഞ്ഞ് പോലീസും എക്സൈസ് അധികൃതരും സ്ഥലത്തെത്തി. വീട്ടില്‍ സൂക്ഷിച്ചിരുന്ന തിഗിനായുടെ മൃതദേഹവും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് വ്യാഴാഴ്ച രാവിലെ മാറ്റി. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News