• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

AUGUST 2018
SUNDAY
03:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പിണറായിലെ കൊലപാതക പരമ്പര ; സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോഡ്രൈവറെന്ന് പോലീസ്

By Web Desk    April 25, 2018   

പിണറായിയിൽ അവിഹിത ബന്ധത്തിനായി സ്വന്തം മക്കളെയും മാതാപിതാക്കളെയും  കൊലപ്പെടുത്താനായി സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോഡ്രൈവറെന്ന് പോലീസ്. ഇയാളെ ചോദ്യം ചെയ്തതായാണ് സൂചന.

എലിവിഷം സൗമ്യക്ക് എത്തിച്ചുനല്കിയത് ഓട്ടോഡ്രൈവറാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോ?, കൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ? എന്നതൊക്കെ സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണ്. സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെയും ഓട്ടോ ഡ്രൈവറെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

അതിനിടെ, സൗമ്യയുടെ മകളുടെ ശരീരത്തിലും വിഷാംശം ഉണ്ടെന്ന് ശാസ്ത്രീയപരിശോധനയില്‍ തെളിഞ്ഞു. അച്ഛന്റേയും അമ്മയുടെയും ശരീരത്തില്‍ കണ്ടെത്തിയ അതേ വിഷാമാണ് കുട്ടിയുടെ ശരീരത്തിൽനിന്നും കണ്ടെത്തിയത്. ഉച്ചയോടുകൂടി ശാസ്ത്രീയപരിശോധനാഫലം പോലീസിന്റെ കൈവശം ലഭിക്കുകയുള്ളു. തുടര്‍ന്ന് തെളിവെടുപ്പിനായി സൗമ്യയെ വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് ശേഷം സൗമ്യയെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News