• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
02:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘മാവോയിസ്റ്റുകള്‍ ആക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെയാണ് പൊലീസ് വെടിവെച്ചത്’; നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് പിണറായി

By Web Desk    March 14, 2018   

നിലമ്പൂര്‍ കരുളായി വനമേഖലയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നു മുഖ്യമന്തി പിണറായി വിജയന്‍ നിയമസഭയില്‍. മാവോയിസ്റ്റുകള്‍ പൊലീസിനെ ആക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വെടിവെച്ചത്. കലക്ടറുടെ റിപ്പോര്‍ട്ടില്‍ പോലീസിനെ കുറ്റപ്പെടുത്തുന്നില്ല.

സംസ്ഥാനത്ത് ഇടതു തീവ്രവാദം വര്‍ധിച്ചു വരുന്നില്ല. എന്നാല്‍ ആദിവാസി മേഖലയില്‍ ഇടതു തീവ്രവാദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വടക്കന്‍ ജില്ലകളിലെ വന മേഖലകളില്‍ ഇടതു തീവ്രവാദമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മേഖലകളിലെ സിവില്‍ പൊലീസിലേക്ക് 75 വനവാസി യുവതി യുവാക്കളെ നിയമിക്കും.

തീവ്രവാദം ഫലപ്രദമായി നേരിടുന്നതിനും നിരീക്ഷിക്കുന്നതിനും യൂണിഫൈഡ് കമാന്‍ഡ് രൂപീകരിക്കും. പോലീസുദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിശീലനം നല്‍കും. മാവോയിസ്‌റുകള്‍ക്കായി പുനരധിവസ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ഇടതു തീവ്രവാദ സംഘടനകളെ സഹായിക്കുന്നത് മത തീവ്രവാദ സംഘടനകളെന്ന് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ പറഞ്ഞു.

മാവോവാദി കേന്ദ്രകമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാന്‍പടി അംബേദ്കര്‍ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജന്‍ (61), ചെന്നൈ പുത്തൂര്‍ വാര്‍ഡ് എട്ടില്‍ സെക്കന്‍ഡ് ക്രോസില്‍ താമസിച്ചിരുന്ന അജിത പരമേശന്‍ (46) എന്നിവരെയാണ് പൊലീസ് കൊലപ്പെടുത്തിയിരുന്നത്. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഘടകകക്ഷിയായ സിപിഐ പരസ്യമായി രംഗത്തെത്തിയത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News