• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:44 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല വിഷയത്തിലെ കോണ്‍ഗ്രസ്സ് ബിജെപി പ്രതിഷേധം; ജാഥകള്‍ രണ്ടാണെങ്കിലും എവിടെ വച്ച് ഒന്നാകുമെന്ന് നോക്കിയാല്‍ മതിയെന്ന് പിണറായി 

By Web Desk    November 9, 2018   
police

തൃശൂര്‍: ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം എന്ന പേരില്‍ ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്ന ജാഥകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരു ഭാഗങ്ങളില്‍ നിന്ന് ജാഥ പുറപ്പെടുന്നവര്‍ എവിടെ വച്ച് ഒന്നാകുമെന്ന് മാത്രം നോക്കിയാല്‍ മതിയെന്ന് പരിഹസിച്ച് പിണറായി. തൃശൂരില്‍ എല്‍.ഡി.എഫ്  ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആര്‍.എസ്.എസിന്റെ ഒരു ഘടന എന്താണെന്ന് കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം. ഒരു അക്രമി സംഘം അവര്‍ക്കുണ്ട്. ആളുകളെ എങ്ങനെ എളുപ്പത്തില്‍ കൊല്ലാമെന്ന് അവര്‍ക്ക് പ്രത്യേക പരിശീലനമുണ്ട്. അവിടെ നിന്ന് പുറത്ത് വന്നവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സന്നിധാനത്ത് കലാപം നടക്കണമെന്നും അവിടെ ശാന്തിയും സമാധാനവും നഷ്ടപ്പെടണമെന്നുമാണ് അവരുടെ ഉദ്ദേശം. അത് കൊണ്ട് അവര്‍ക്കുണ്ടാകുന്ന നേട്ടം എന്താണെന്ന് ശ്രീധരന്‍പിള്ള തന്നെ പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


 കോണ്‍ഗ്രസ്സിന് സംഭവിച്ചിരിക്കുന്നത് വല്ലാത്ത അധപതനമാണ്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇവിടെ ഇല്ലാതാകുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞപ്പോള്‍ അതിനെതിരെ പറയാനുള്ള ആര്‍ജവം ഒരു കോണ്‍ഗ്രസുകാരനും കാണിച്ചില്ല. കോണ്‍ഗ്രസുകാരുടെ നേതാവ് രാഹുല്‍ ഗാന്ധിയല്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചതാണ്. ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അമിത് ഷായുടെ അഭിപ്രായത്തിനൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്നുമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. 

വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളില്‍ പങ്കെടുത്തത് വഴി നടക്കാനും ക്ഷേത്രങ്ങളില്‍ കയറാനും അനുവാദമില്ലാത്തവര്‍ മാത്രമായിരുന്നില്ല. സവര്‍ണ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ കൂടിയാണ് ഈ പോരാട്ടങ്ങള്‍ നടത്തിയത്. ഇന്നത്തെ സാഹചര്യത്തില്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റുന്നവരില്‍ പ്രധാനിയാണ് മന്നത്ത് പത്മനാഭന്‍. എ.കെ.ജിയും കേളപ്പനും കൃഷ്ണപിള്ളയുമൊക്കെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദമില്ലാത്തവരായിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News