• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:24 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പെരിയാറില്‍ ഇറങ്ങുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ്;  മീന്‍ പിടിക്കാന്‍  എത്തുന്നവരെ അറസ്റ്റ് ചെയ്ത് നീക്കും

By Web Desk    July 31, 2018   
periyar-dam

ചെറുതോണി: പെരിയാറില്‍ ഇറങ്ങുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി ജില്ലാ ഭരണകൂടം. ഇടുക്കി അണക്കെട്ട് തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കിവിടുമ്പോള്‍ അവിടെ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ്. മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പുഴയില്‍ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നില്‍ക്കാനോ പാടില്ലെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ കണക്ക് റവന്യൂവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിങ്ങനെ ക്രമത്തിലാണ് ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റുക.

ഡാം തുറക്കേണ്ടി വന്നാല്‍ പരിസര പ്രദേശങ്ങളില്‍ വെളിച്ചം ഉറപ്പാക്കാന്‍ തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികളും നടക്കുന്നുണ്ട്. അനാവശ്യമായ ആശങ്കകള്‍ വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News