• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:50 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയത്തില്‍ ഒലിച്ച് പോയെന്ന് കരുതിയ പമ്പ ത്രവേണി പാലം മണ്ണിനടിയില്‍ 

By Web Desk    September 2, 2018   
pamba bridge

പത്തനംതിട്ട:ശക്തമായ പ്രളയത്തില്‍ ഒലിച്ച് പോയെന്ന് കരുതിയ പമ്പ ത്രിവേണി പാലം കണ്ടെത്തി.ദിശ മാറി ഒഴുകിയ പമ്പയെ പഴയ സ്ഥാനത്തു കൂടി ഒഴുക്കാന്‍ മണ്ണു നീക്കി ചാലുവെട്ടിയെത്തിയപ്പോഴാണ്് പാലം കണ്ടെത്തിയത്.പ്രളയദുരന്തം ഉണ്ടായതിനെ തുടര്‍ന്ന് പാലം പൂര്‍ണ്ണമായും മൂടി പോവുകയായിരുന്നു.വെള്ളപ്പൊക്കത്തില്‍ കുത്തിയൊലിച്ചുവന്ന കല്ലും മണ്ണും അഞ്ചര മീറ്റര്‍ വരെ ഉയരത്തില്‍ അടിഞ്ഞുകൂടി പണ്ട് നദി ഒഴുകിയിരുന്ന സ്ഥാനം മുഴുവന്‍ കരയായി മാറി. അതിനാല്‍ ത്രിവേണിയിലെ പാലം ഒലിച്ചു പോയതായാണ് കരുതിയിരുന്നത്.മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു മൂന്നു ദിവസമായി നടത്തിയ പരിശ്രമത്തിലാണ് പാലത്തിന്റെ കൈവരി കണ്ടത്. കേടുപാടുകള്‍ ഉണ്ടാകാത്ത വിധത്തില്‍ മണ്ണു നീക്കി ആദ്യം പാലം തെളിച്ചെടുക്കുകയായിരുന്നു.കക്കിയാറ്റിലൂടെ ഒഴുകിവന്ന കല്ലും മണ്ണും രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തില്‍ മണ്‍തിട്ട തീര്‍ത്തതിനാല്‍ പമ്ബാനദിക്ക് നേരെ ഒഴുകാന്‍ കഴിയാതെയാണ് ഗതിമാറിയത്.പമ്പയില്‍ ഉയരത്തിലുള്ള പുതിയ പാലം നിര്‍മിക്കാന്‍ പദ്ധതിയൊരുക്കും.അതിനിടയില്‍ അടുത്ത മാസത്തെ പൂജ സമയത്ത് ഭക്തരെ കയറ്റിവിടാനുള്ള ഒരുക്കത്തില്‍ ആണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ .


 

Related News
Tags: pamba
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News