• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇഴഞ്ഞ് നീങ്ങി പമ്പാ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍; നട തുറക്കാന്‍ ദിവസങ്ങല്‍ മാത്രം ബാക്കി നില്‍ക്കെ പമ്പയിലും നിലക്കലും ആവശ്യത്തിന് ശൗചാലയങ്ങള്‍  പോലുമില്ല 

By Web Desk    November 8, 2018   
pamba

പത്തനംതിട്ട: ഇഴഞ്ഞ് നീങ്ങി പമ്പാ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍. മണ്ഡലമാസം ആരംഭിക്കാന്‍ എട്ട് ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ മെച്ചപ്പെടുത്താതെ പമ്പയും  പ്രധാന ഇടത്താവളമായ നിലക്കലും. ആവശ്യത്തിന് ശൗചാലയങ്ങളും കുടിവെള്ള സൗകര്യവും  രണ്ട് സ്ഥലത്തുമായില്ല.  പ്രളയാനന്തരം  തകര്‍ന്ന പമ്പയുടെ പുനരുദ്ധരണം  ഇനിയും എങ്ങുമെത്തിയില്ല. 500 ല്‍ താഴെ ശൗചാലയങ്ങള്‍ മാത്രമാണ് പമ്പയിലെ ടോയ്‌ലെറ്റ് കോംപ്ലക്സ്ലിലുള്ളത്. നവംബര്‍ 16നാണ് മണ്ഡലമാസ തീര്‍ത്ഥാടനം ആരംഭിക്കുന്നത്.

താത്കാലികമായി നൂറോളം ശൗചലായങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വിരിവെക്കാന്‍  പന്തലില്ല. അന്നദാനമണ്ഡപവും  പ്രളയത്തില്‍ തകരാതെ ശേഷിച്ച കെട്ടിടവും ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം പക്ഷെ ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുമ്പോള്‍ ഇതൊന്നും പര്യാപ്തമാകില്ല.

ചിത്തിര ആട്ടവിശേഷത്തിനായി 15000 തീര്‍ത്ഥാടകര്‍ എത്തിയപ്പോഴും വെള്ളപ്രശ്‌നം ശൗചാലങ്ങളുടെ കുറവും  നേരിട്ടിരുന്നു. നിലക്കല്‍ പ്രധാന ഇടത്താവളത്തില്‍ ആയിരത്തോളം ശൗചാലയങ്ങളുണ്ട്.എന്നാല്‍ വെള്ളമാണ് ഇവിടെയും പ്രതിസന്ധി.  വിവാദങ്ങളുടെ പുറകെ പോയി ദേവസ്വം ബോര്‍ഡ് സമയം കളയാതെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് പന്തളം കൊട്ടാര നിര്‍വ്വാഹക സംഘം വ്യക്തമാക്കുന്നു. 

പമ്പയിലെ സ്‌നാനഘട്ടം മണ്ണിനടയില്‍ ആയതിനാല്‍ മണല്‍ ചാക്ക് നിരത്ത് താത്കാലിക സ്‌നാനഘട്ടം തയ്യാറാക്കുമെന്നറിയിച്ചിരുന്നെങ്കിലും അതും ഒന്നുമായില്ല. കൂനാര്‍ ജലസംഭരണിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ സന്നിധാനത്തും ഇക്കുറി കുടിവെള്ള പ്രശ്‌നമുണ്ടാകുമെന്ന്  ആശങ്ക ഉയരുന്നുണ്ട്.


 

Tags: pamba
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News