• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
08:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പി.കെ ശശി ചുമതലകളില്‍ നിന്ന് മാറി നില്‍ക്കണം; നിര്‍ദേശം നല്‍കി പാര്‍ട്ടി നേതൃത്വം 

By Web Desk    September 9, 2018   
P K SASI MLA

പാലക്കാട്: വനിതാ നേതാവിന്റെ പരാതിയില്‍  ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ പാര്‍ട്ടി ശക്തമായ നടപടിയെടുത്തേക്കും. പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ശശിയോട് നേതൃത്വം ആവശ്യപ്പെട്ടു.

സിഐടിയു പാലക്കാട് ജില്ലാ പ്രസിഡന്റാണ് ശശി. ഈ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. അന്വേഷത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയാണിത്. അമേരിക്കയില്‍ ചികില്‍സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തില്‍ ഇടപെട്ടു. ശശിയെ മാറ്റി നിര്‍ത്തണമെന്ന് അദ്ദേഹവും നിലപാടെടുത്തുവെന്നാണ് വിവരം.

രണ്ടംഗ സമിതിയെ ആണ് പാര്‍ട്ടി അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്. ഈ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും നടപടി.

ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സമിതി തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ സെക്രട്ടറിയെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

ശശിക്കെതിരെ നടപടി വൈകിപ്പിക്കുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് നേതൃത്വം വിലയിരുത്തി. തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.

പ്രതിസന്ധി തണുപ്പിക്കാന്‍ ശശി മുന്‍കൈയ്യെടുത്ത് കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി വിളിച്ചെങ്കിലും ആരും എത്തിയില്ല. 19 അംഗ കമ്മിറ്റിയില്‍ 3 പേര്‍ മാത്രമാണ് എത്തിയത്. ക്വാറം തികയാതെ വന്നതോടെ യോഗം മാറ്റിവയ്ക്കുകയായിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News