• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:41 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചു; പിസി ജോര്‍ജിനെതിരെ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍

By Web Desk    September 9, 2018   
p c jeorge

ജലന്ധര്‍ സഭാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചതില്‍  പി സി ജോര്‍ജ് എംഎല്‍എക്കെതിരെ പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം. നിയമസഭാ സ്പീക്കര്‍ക്കും പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. 

പി സി ജോര്‍ജിന്റെ പരാമര്‍ശം വേദനിപ്പിച്ച സാഹചര്യത്തില്‍ ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തില്‍ നിന്ന് കന്യാസ്ത്രീ പിന്‍മാറിയതായും ബന്ധുക്കള്‍ അറിയിച്ചു. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കന്യാസ്ത്രീ കേസുമായി മുന്നോട്ടുപോകുന്നത്. നീതിതേടി അവരുടെ സഹപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി മോശമായ പരാമര്‍ശം നടത്തിയതെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് എംഎല്‍എ നടത്തിയത്. ഇരയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം പാടില്ലെന്ന് നിയമം പോലും പറയുന്നു. കടുത്ത മാനസിക പ്രയാസമുണ്ടായ സാഹചര്യത്തിലാണ് മാധ്യമങ്ങളെ കാണുന്നതില്‍നിന്ന് പിന്മാറുന്നത്.വൈകാതെ കന്യാസ്ത്രീ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News