• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:59 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഓര്‍ത്തഡോക്‌സ് വൈദികരുടെ പീഡനം;രണ്ട് വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി

By Web Desk    July 19, 2018   
orthadox

തിരുവല്ല:ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരായ പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വൈദികരില്‍ രണ്ട് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി.ഫാ.ജോബ് മാത്യു, ഫാ.ജോണ്‍സണ്‍ വി മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികര്‍ അറിയിച്ചു.അതേസമയം വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി രഹസ്യവാദം കേള്‍ക്കും.
കേസ് തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്ന വൈദികരായ ഫാ. സോണി അബ്രഹാം വര്‍ഗീസ്, ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യത്തെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തില്ല. ഇന്ന് ഉച്ചയ്ക്ക് 12.30 മുതലാണ് വാദം തുടങ്ങുക. രഹസ്യവാദമായതിനാല്‍ തന്നെ വൈദികരുടേയും സര്‍ക്കാരിന്റേയും അഭിഭാഷകര്‍ മാത്രമായിരിക്കും കോടതിക്കുള്ളില്‍ ഉണ്ടായിരിക്കുക.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News