• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:24 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഓര്‍ത്തഡോക്‌സ് വൈദികരുടെ പീഡനം;മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സാമൂഹിക പ്രത്യാഘാതം പരിശോധിച്ചേ അറസ്റ്റുണ്ടാകുവെന്ന് ഡി.ജി.പി

By Web Desk    July 6, 2018   
dgp

പത്തനംതിട്ട:ഓര്‍ത്തഡോക്‌സ് സബയിലെ അഞ്ച് വൈദികര്‍ക്കെതിരായ പീഡനക്കേസില്‍ സാമൂഹിക പ്രത്യാഘാതം അടക്കം പരിശോധിച്ച് മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളു എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.കേസുമായി ബന്ധപ്പെട്ട് നിലവില്‍ ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ല.പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവ് ശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്.മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അറസ്റ്റ് ഉണ്ടാവൂ എന്നും ബെഹ്‌റ വ്യക്തമാക്കി.ഒന്‍പതു വര്‍ഷം മുന്‍പുണ്ടായ കേസാണിത്, ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ സമയം ആവശ്യമാണ്. അന്വേഷണ സംഘം സ്വതന്ത്രമായാണു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.അതേസമയം,കേസില്‍ രണ്ടു വൈദികര്‍ കൂടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവരാണ് ഹര്‍ജിക്കാര്‍.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News