• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:02 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലൈംഗിക പീഡനാരോപണം; ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

By Web Desk    July 11, 2018   
orthadox

കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയരായ ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ആപോപണ വിധേയരായ  ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജെയ്സ് കെ ജോര്‍ജ്, ഫാ. ജോബ് മാത്യു എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. 

ഹര്‍ജി പരിഗണിക്കുന്നതിനിടെ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമായ മൊഴിയുള്ളതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതി നല്‍കിയ മൊഴി. കഴിഞ്ഞ ദിവസവും  പോലീസ് മൊഴിയെടുത്തിരുന്നു. അറസ്റ്റുണ്ടാവുമെന്ന് ഉറപ്പായതോടെയാണ് വൈദികര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. വൈദികരെല്ലാം ഒളിവിലാണ്.


ലൈംഗിക പീഡനക്കേസില്‍ വൈദികര്‍ക്കെതിരേ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനിടെ തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അഭിഭാഷകര്‍ മുഖേന വൈദികര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കീഴടങ്ങുന്ന ദിവസം ജാമ്യം അനുവദിക്കണമെന്ന വൈദികരുടെ ആവശ്യവും കോടതി തള്ളി
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News