• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:35 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 1 കോടി രൂപയുടെ നിരോധിത കറന്‍സിയുമായി അഞ്ചംഗസംഘം അറസ്റ്റില്‍ 

By Web Desk    September 16, 2018   
currency

നിലമ്പൂര്‍; 1 കോടി രൂപയുടെ നിരോധിത കറന്‍സിയുമായി അഞ്ചംഗസംഘം അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ നിരോധിച്ച കറന്‍സി നോട്ടുകളുടെ കൈമാറ്റം നടക്കുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

തിരുവനന്തപുരം ശ്രീകാര്യം ചവടിക്കോട്ട സന്തോഷ് ഭവനില്‍ സന്തോഷ് (43), ചെന്നൈ ഭജനകോവില്‍ മുനീശ്വരന്‍ സ്ട്രീറ്റ് സ്വദേശി സോമനാഥന്‍ (71), കൊണ്ടോട്ടി കൊളത്തൂര്‍ നീറ്റാണി സ്വദേശി കുളപ്പള്ളി വീട്ടില്‍ ഫിറോസ് ബാബു (34), കൊണ്ടോട്ടി ചിറയില്‍ സ്വദേശി ജസീന മന്‍സില്‍ ജലീല്‍ (36), മഞ്ചേരി പട്ടര്‍കുളം സ്വദേശി എരിക്കുന്നന്‍ വീട്ടില്‍ ഷൈജല്‍ (32) എന്നിവരാണ് പിടിയിലായത്. നിരോധിച്ച 500, 1000 ത്തിന്റേയും നോട്ടുകളുമായി ഇന്നോവ, സിഫ്റ്റ് കാറുകളിലെത്തിയ അഞ്ചസംഘത്തെ നിലമ്ബൂര്‍ വടപുറം പാലപറമ്ബില്‍ വെച്ച്‌ ശനിയാഴ്ച രാത്രി 8 മണിയോടെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം പി മോഹനചന്ദ്രന്റെ നിര്‍ദേശ പ്രകാരം നിലമ്ബൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എം ബിജു, പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പോലീസ് ടീം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News