• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മാലിന്യകൂമ്പാരത്താൽ വീർപ്പുമുട്ടുന്ന ഓൾഡ് റെയിൽവേ സ്റ്റേഷൻ...

By Web Desk    February 5, 2018   
 
ജനനിബിഡമായ കൊച്ചിയിൽ മാലിന്യ കൂമ്പാരത്താൽ വീർപ്പുമുട്ടുകയാണ് എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡും പരിസരവും. ഓൾഡ് റെയിൽവേ സ്റ്റേഷന്റെ ചുറ്റുമതിൽ മാലിന്യം നിറഞ്ഞ് എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മാലിന്യം നിറഞ്ഞ് മതിൽ പുറത്തേക്ക് തള്ളിയത് വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നുണ്ട്.
 
 
മാലിന്യത്തിൽ നിന്നുയരുന്ന ദുർഗന്ധമാണ് അസഹനീയം. പരിസരവാസികൾക്കും യാത്രക്കാർക്കും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. നിരവധി ആളുകൾ രാവിലെ നടക്കാനും മറ്റും ഇറങ്ങുന്ന വഴികൂടിയാണിത്. കൂടാതെ പ്രശസ്തമായ പക്ഷിനിരീക്ഷണ കേന്ദ്രം കൂടിയായ  മംഗളവനം സ്ഥിതി ചെയ്യുന്നത്  ഇതിന് തൊട്ടടുത്താണ്.  മാലിന്യ പ്രശ്‍നം സംബന്ധിച്ച് കോർപ്പറേഷനും ഹെൽത്ത് ഇൻസ്പെക്ടർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്ന് പരിസരവാസികൾ പറയുന്നു. 
 
 
മാലിന്യങ്ങൾ വീടുകളിൽ നിന്ന്  ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ടെങ്കിലും അത് കൃത്യമായി നടപ്പാക്കാത്തതാണ് മാലിന്യം കുമിഞ്ഞുകൂടുന്നതിന്റെ പ്രധാന കാരണം. കൂടാതെ സമീപപ്രദേശങ്ങളിലെ ആളുകൾ മാലിന്യങ്ങളും മറ്റും ഇവിടെ നിക്ഷേപിക്കുന്നതും ഓൾഡ് റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിഹീനമാക്കുന്നു. പ്രദേശത്ത് സിസിടിവി സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടണമെന്നും, കോർപ്പറേഷൻ കാര്യമായി വിഷയത്തിൽ ഇടപെടണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News