• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
02:50 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

'ഇനി എന്നും ഞങ്ങളുടെ അച്ഛന്റെ ഓർമ്മകൾക്ക് ഞങ്ങൾ കൂട്ടുണ്ടാകും'; മങ്ങിയ ഓർമ്മകളിൽ വഴിതെറ്റിയ ധർമ്മപാലന് തുണയായത് കാക്കിയിട്ട മാലാഖ 

By Web Desk    March 13, 2018   

വാർദ്ധക്യ കാലത്ത് ജീവിതത്തിന്റെ ഒറ്റപ്പെടലും മങ്ങിയ ഓർമ്മകളും കാരണം എൺപത്തിയേഴുകാരനായ തിരുവനന്തപുരം സ്വദേശിയായ ധർമ്മപാലന് നാല് മാസത്തോളം അഗതി മന്ദിരത്തിൽ അജ്ഞാതവാസത്തിൽ നയിക്കേണ്ടിവന്നു. 

നാലു മാസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരം കാരേറ്റ് സീതാലക്ഷ്മി ഭവനത്തിൽ നിന്നും മങ്ങിയ ഓർമ്മകൾ മൂലം വഴിതെറ്റി നൂൽ പൊട്ടിയ പട്ടം പോലെ കറങ്ങി നടന്ന് കാതങ്ങൾ താണ്ടി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തപ്പെട്ടത്. സ്റ്റേഷൻ പരിസരത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാപോലീസ് ഉദ്യോഗസ്ഥയായ റീനാ ജീവന്റെ മുന്നിലാണ് വഴിയറിയാതെ കുഴങ്ങുന്ന വായോവൃദ്ധൻ എത്തിയത്. 

വായോവൃദ്ധന്റെ കണ്ണുകളിലെ ദൈന്യതയും വാർദ്ധക്യ സഹജമായ നിസ്സഹായതയും നൊമ്പരപ്പെടുത്തിയ പോലീസുകാരി ഇദ്ദേഹത്തെ  കാക്കനാടുള്ള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള 'തെരുവു വെളിച്ചം' അഭയകേന്ദ്രത്തിൽ  എത്തിക്കുകയായിരുന്നു.  പിന്നീട് തെരുവു വെളിച്ചത്തിലെ മുപ്പതോളം വരുന്ന അന്തേവാസികളിൽ ഒരാളായി ധർമ്മപാലൻ മാറി. തെരുവു വെളിച്ചത്തിലെ പരിചരണവും സാന്ത്വനവും കരുതലും എല്ലാം അദ്ദേഹത്തിന് പുത്തൻ അനുഭവങ്ങൾ ആണ് സമ്മാനിച്ചത്. 

ഏതാനും ദിവസം മുൻപ് ധർമ്മപാലനെ അന്വേഷിച്ച് ഒടുവിൽ ബന്ധുക്കൾ തെരുവു വെളിച്ചത്തിൽ എത്തി. ഇദ്ദേഹത്തിന് നാലു മക്കളാണ് ഉള്ളത്. ഏറെ ഇഴയടുപ്പമുള്ള കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്.  ഇതിൽ മൂന്നാമത്തെ മകളായ ശ്യാമളയുടെ കൂടെയാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. അച്ഛനെക്കുറിച്ചുള്ള വിവരം കിട്ടിയതിനെത്തുടർന്ന് ബന്ധുക്കൾ തെരുവു വെളിച്ചത്തിൽ എത്തി അച്ഛനെ കണ്ട് വിങ്ങിപൊട്ടി.  

ഈറൻ മിഴികളുമായി ധർമ്മപാലനും മക്കളുടെ കരവലയത്തിലേക്ക് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വാവിട്ടുകരഞ്ഞ് വികാര നിർഭരമായ മുഹൂർത്തമാണ് അരങ്ങേറിയത്. ഇതിന് സാക്ഷിയായി പോലീസ് ഉദ്യോഗസ്ഥയായ റീനാ ജീവനും തെരുവു വെളിച്ചത്തിലെ മാനേജർ ആശയും കൂടിചേർന്ന് ധർമ്മപാലനെ മകൾക്ക് കൈപിടിച്ച് കൊടുത്ത് യാത്രയാക്കി. ഇനി എന്നും ഞങ്ങളുടെ അച്ഛന്റെ ഓർമ്മകൾക്ക് ഞങ്ങൾ കൂട്ടുണ്ടാകും എന്ന ഉറച്ച തീരുമാനത്തോടെ അച്ഛനെയും കൂട്ടി മക്കൾ തെരുവു വെളിച്ചത്തിന്റെ പടികളിറങ്ങി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News