• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:28 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

    ഇന്ധന വില വര്‍ദ്ധനവ് കേരളത്തിലെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നു; രമേശ് ചെന്നിത്തല 

By Web Desk    September 1, 2018   

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവ്  കേരളത്തിലെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടര്‍ച്ചയായി എട്ടാം ദിവസമാണ് ഇന്ധനവിലയില്‍  വര്‍ധനവുണ്ടാവുന്നത്. സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു. ഡീസല്‍ വില 75.50 രൂപയിലധികവുമായി. സബ്സിഡിയിലാത്ത പാചക വാതക സിലിണ്ടറിന് 30 രൂപ വര്‍ധിച്ചു. ഡീസല്‍ വിലയിലുണ്ടാകുന്ന വര്‍ധനവ് സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാക്കും. വലിയൊരു പ്രളയം കേരളത്തെ എടുത്തുലുച്ച സമയമാണിത്. പലയിടത്തും കടകളില്‍ സാധനങ്ങള്‍ കിട്ടുന്നില്ല.ആ അവസ്ഥയില്‍ സാധനങ്ങളുടെ വില വര്‍ധിക്കുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഉപഭോക്തൃ സംസ്ഥാനമായ കേരളമാണ് എപ്പോഴും ഇന്ധന വിലയുടെ തിക്ത ഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് വില വര്‍ധിക്കുന്നതോടെ അത് ഹോട്ടല്‍ ഭക്ഷണ വിലയിലും പ്രതിഫലിക്കും. അതും സാധാരണ ജനങ്ങളെ വലിയ തോതില്‍ ബാധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ധനവില ഇന്ത്യയുടേതിലും പകുതിയേയുള്ളു. ഇന്ധനവില കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് യാതൊരു താത്പര്യവുമില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. തുടര്‍ച്ചയായി എട്ട് ദിവസം ഇന്ധന വില വര്‍ധിപ്പിച്ചതിലൂടെ ഇന്ത്യയിലെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലന്ന് മോദി സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News