• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

AUGUST 2018
SUNDAY
03:17 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തെറ്റിച്ചാൽ കടുത്ത നടപടി; സാർവദേശീയ തൊഴിലാളി ദിനത്തിൽ നോക്കുകൂലി നിരോധിച്ച് സർക്കാർ 

By Web Desk    May 1, 2018   

നോക്കുകൂലി ഒ‍ഴിവാക്കാൻ കേരളചുമട്ടുതൊ‍ഴിലാളി നിയമത്തിൽ ഭേദഗതിയുമായി സർക്കാർ. സർക്കാർ വരുത്തിയ ഭേദഗതി ഗവർണർ അംഗീകരിച്ചതോടെയാണ് നോക്കുകൂലി ഇല്ലാതാകുന്നത്. 

ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്ന പ്രവണത അവസാനിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ ഈ തീരുമാനം സംസ്ഥാനത്ത് ആരോഗ്യകരമായ തൊ‍ഴിൽ സംസ്കാരം വളർത്തിയെടുക്കുമെന്ന് തൊ‍ഴിൽമന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.

സാര്‍വദേശീയ തൊഴിലാളിദിനത്തില്‍ കേരളം മാതൃകാപരമായ പുതിയ തൊഴില്‍സംസ്‌കാരത്തിലേക്ക് പ്രവേശിക്കുകയാണ്. അങ്ങനെ, സംസ്ഥാനത്ത് വിവാദ വിഷയമായിരുന്ന നോക്കുകൂലി സംമ്പ്രദായം ഇന്നുമുതൽ ഇല്ലാതാകും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ മുഴുവന്‍ ട്രേഡ് യൂണിയന്‍ നേതാക്കളും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇന്നു മുതൽ നോക്കുകൂലി വാങ്ങിയാൽ ജാമ്യമില്ലാത്ത വകുപ്പ്ചുമത്തികേസെടുക്കും. അമിതകൂലി ഈടാക്കിയാൽ തൊ‍ഴിൽവകുപ്പിന് പരാതി നൽകാം. പരാതി പരിശോധിച്ച് അമിതമായി വാങ്ങിയ തുക തിരികെ വാങ്ങി നൽകും.

പ്രത്യേകം നെെപുണ്യം വേണ്ടതും യന്ത്രസഹായം വേണ്ടതുമായ ജോലികൾക്ക് സ്വന്ത ഇഷ്ടപ്രകാരം തൊ‍ഴിലാളികളെ ഉടമസ്ഥർക്ക് നിയമിക്കാം. ചുമട്ടുതൊ‍ഴിലാളി നിയമത്തിലെ ഒൻപതാം വകുപ്പിലെ ഒന്ന് രണ്ട് ഉപവകുപ്പുകളാണ് ഭേദഗതി ചെയ്തത്

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News