• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
03:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല നിരോധനാജ്ഞയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്ന് കോടതി 

By Web Desk    November 21, 2018   

കൊച്ചി: ശബരിമലയില്‍ പ്രഖ്യാപിക്കപ്പെട്ട നിരോധനാജ്ഞയില്‍ വിശദീകരണം തേടി  ഹൈക്കോടതി.  ഭക്തരെയും പ്രതിഷേധക്കാരെയും പോലീസി എങ്ങനെ തിരിച്ചറിയുമെന്നും  നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധകമാണെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആറ് മണിക്കൂറിനുള്ളില്‍ തിരിച്ച് ഇറങ്ങണമെന്ന് ആര്‍ക്കെല്ലാമാണ് നോട്ടീസ് നല്‍കുന്നതെന്നും കോടതി ആരാഞ്ഞു. പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെതിരെയും വിശ്വാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെയും സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ ആവശ്യം.

നിരോധനാജ്ഞ ആരെയൊക്കെ ബാധിക്കുമെന്ന കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയിലെത്തുന്ന വിശ്വാസികളെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു.

വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് അഡ്വക്കേറ്റ് ജനറല്‍ നേരിട്ടെത്തി വിശദീകരണം നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കോടതി അംഗീകരിച്ചു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.45ന് എജി കോടതിയിലെത്തി വിശദീകരണം നല്‍കും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News