• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:34 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നിപ്പ വൈറസ്;മാതൃകാപരമായ സേവനമനുഷ്ഠിച്ചവര്‍ക്ക് സ്വര്‍ണ്ണമെഡലും ഇന്‍ക്രിമെന്റും

By Web Desk    June 27, 2018   
nipah

തിരുവനന്തപുരം:നിപ്പ ബാധിതരെ ശുശ്രൂഷിക്കുന്നതില്‍ മാതൃകാപരമായ സേവനമനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വര്‍ണമെഡലും ഇന്‍ക്രിമെന്റും.ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണ് ഇതുസംബന്ധിച്ച തീരുമാനം.നിപ്പ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ക്രിമെന്റ് നല്‍കുന്നത്.നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാക്കും 19 സ്റ്റാഫ് നഴ്‌സുമാര്‍ക്കും ഏഴ് നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ക്കും 17 ക്ലീനിംഗ് സ്റ്റാഫുകള്‍ക്കും നാല് ഹോസ്പിറ്റല്‍ അറ്റന്റര്‍മാക്കും രണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഉള്‍പ്പെടെ 61 പേര്‍ക്കാണ് ഇന്‍ക്രിമെന്റ് അനുവദിക്കുന്നത്. ഇതിനുപുറമേ 12 ജൂനിയര്‍ റസിഡന്റുമാര്‍ക്കും മൂന്ന് സീനിയര്‍ റസിഡന്റ്മാര്‍ക്കും ഒരോ പവന്റെ സ്വര്‍ണമെഡല്‍ നല്‍കി ആദരിക്കും.നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്‌സ് ലിനി പുതുശ്ശേരിയുടെ സ്മരണാര്‍ഥം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News