• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്ത്രീ പ്രവേശനം;  നിലയ്ക്കലില്‍ നടക്കുന്ന സമരത്തിനിടെ വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; വാഹനങ്ങള്‍ തല്ലി തകര്‍ത്തു 

By Web Desk    October 17, 2018   

പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നിലയ്ക്കലില്‍ നടക്കുന്ന സമരത്തിനിടെ  വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ  വാഹനങ്ങള്‍ക്കും നേരെയാണ് വ്യാപക ആക്രമണം ഉണ്ടായത്. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ റിപ്പബ്ലിക് ടിവിയുടെയും ന്യൂസ് 18ന്റെയും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.
 

നൂറിലധികം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പബ്ലിക് ചാനലിന്റെ ട്വീറ്റില്‍ പറയുന്നു. തങ്ങള്‍ക്കു നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയും വാഹനം തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതായും അവര്‍ വ്യക്തമാക്കുന്നു.

ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടറായ സരിതയെ നിലയ്ക്കലില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയും വാഹനത്തില്‍ നിന്ന് പുറത്തിറക്കിവിടുകയും ചെയ്തു. സിഎന്‍എന്‍-ന്യൂസ് 18 വാര്‍ത്താസംഘത്തിന് നേരെയും കയ്യേറ്റശ്രമമുണ്ടായതായാണ് റിപ്പോര്‍ട്ട്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News