• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 ജലനിരപ്പ്  അതിവേഗം ഉയരുന്നു; മുല്ലപ്പെരിയാറില്‍ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടാന്‍ വിസമ്മതിച്ച് തമിഴ്‌നാട് 

By Web Desk    August 15, 2018   
mullaperiyar

ഇടുക്കി: കനത്ത മഴയില്‍  മുല്ലപ്പെരിയാറില്‍ അതിവേഗം ജലനിരപ്പ് ഉയരുമ്പോഴും കൂടുതല്‍  വെള്ളം തുറന്നുവിടാന്‍  വിസമ്മതിച്ച് തമിഴ്‌നാട്. ഡാമിന്റെ 13 ഷട്ടറുകള്‍ തുറന്നെങ്കിലും ജലനിരപ്പ് അടിക്കടി വര്‍ദ്ധിക്കുകയാണ്. എന്നാല്‍  സുപ്രീംകോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ജലനിരപ്പ് 142 അടിയില്‍ എത്തിക്കാനാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇതിനായി അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നുവിടുന്നത് തമിഴ്‌നാട് നിര്‍ത്തിവച്ചു.

1,393 ക്യുമെക്‌സ് വെള്ളമാണ് മുല്ലപ്പെരിയാറിലേക്ക് സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത്. എന്നാല്‍ തുറന്നുവിടുന്നത് നാമമാത്ര വെള്ളം മാത്രമാണ്. ഇത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തമിഴ്‌നാട് വെള്ളം ഒഴുക്കിക്കൊണ്ടുപോയിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്ഥിതി അതീവ ഗൗരവകരമായ സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ ഇത്തരത്തിലുള്ള നടപടിയെന്നതാണ് ശ്രദ്ധേയം.

ഇന്ന് പുലര്‍ച്ചെ ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നതോടെയാണ് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ അധികൃതര്‍ ഉയര്‍ത്തിയത്. എന്നാല്‍ വളരെ പെട്ടന്ന് തന്നെ അധികൃതര്‍ ഷട്ടര്‍ താഴ്ത്തുകയും ചെയ്തു. ഏത് വിധേനയും ജലനിരപ്പ് 142 അടിയില്‍ എത്തിക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News