• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
11:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 മുപ്പത് വര്‍ഷം പണിയെടുത്തിട്ടും പ്രൊമോഷനില്ല. പുറമെ, മാനസിക പീഡനം: ദളിത് ഉദ്യോഗസ്ഥനായ മകന് അധികാരികളില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനകഥ കണ്ണീരോടെ വിവരിച്ച് ഒരമ്മ 

By Web Desk    February 6, 2018   

സര്‍വീസ് റെക്കാഡായി 106 സ്ഥലംമാറ്റങ്ങളും മൂന്ന് സസ്പെന്‍ഷനും, 35 അച്ചടക്ക നടപടികളും.സംസ്ഥാനത്ത് ഒരു ദളിത് ഉദ്യോഗസ്ഥനായ മകന്  അധികാരികളില്‍ നിന്ന് നേരിടേണ്ടി വന്ന പീഡന കണ്ണീരോടെ വിവരിക്കുന്നത് അമ്മയായ റിട്ട. ഹെഡ്മിസ്ട്രസ് എം.കെ ലീല .തൃശൂരില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആയി ജോലി ചെയ്യുകയാണ്‌കെ.വി മുരളീധരന്‍.

 വര്‍ഷങ്ങളായി ഭരണാധികാരികള്‍ കാട്ടുന്ന ക്രൂരതയുടെയും നീതി നിഷേധത്തിന്റെയും കഥ  കേരളകൗമുദിയാണ് പ്രസിദ്ധപ്പെടുത്തിയത്..
1987 ല്‍ പി.എസ്.സി നടത്തിയ ഡെപ്യൂട്ടി കലക്ടര്‍ പരീക്ഷയില്‍ ജനറല്‍ മെറിറ്റില്‍ റാങ്കോടെ നിയമനം ലഭിക്കുമ്പോള്‍ കെ.വി .മുരളീധരന് വയസ് 23 ഇപ്പോള്‍ വയസ് 54. ഒപ്പം സര്‍വീസില്‍ കയറിയവരും പലരും ഐ.എ.എസ് പട്ടം നേടി.പക്ഷെ മുരളീധരന്‍ ഇപ്പോഴും പഴയ ഇലക്ഷന്‍ ഓഫീസര്‍ തന്നെ. മേലധികാരികളുടെഅഴിമതികള്‍ക്ക് കൂട്ട് നില്‍ക്കാത്തതിനും മകന്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് കൈയും കണക്കുമില്ലെന്ന വാര്‍ത്താസമ്മേളനത്തില്‍ അമ്മ ലീല പറഞ്ഞു.അഴിമതിക്കാരാനായി മുദ്ര കുത്തുന്നതിന് ഉന്നതതലങ്ങളില്‍ വരെ ഗൂഢാലോചന നടന്നു. മുഖ്യമന്ത്രി അട്ടപ്പാടിയില്‍ ചെന്നപ്പോള്‍ നേരില്‍ കണ്ടില്ലെന്നു പറഞ്ഞായിരുന്നുഒരു സസ്പെന്‍ഷന്‍. വ്യാജ ഫയലുകള്‍ ചമച്ച് കേസുകളില്‍ കുടുക്കി. വീടും സ്ഥലവും കാറും ജപ്തി ചെയ്തു. മുരളീധരന്‍ ഇതിനിടെ നീതി കോടതിയിലെത്തി . അര്‍ഹതപ്പെട്ട പ്രൊമോഷന്‍ ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതിയും, ദേശീയ, സംസ്ഥാന പട്ടികജാതി കമ്മിഷനുകളും ഉത്തരവിട്ടു. പക്ഷേ, ഒന്നും നടപ്പായില്ല. ഡെപ്യൂട്ടി കലക്ടറായി നിയമനം ലഭിച്ച് എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഐ.എ.എസിന് അര്‍ഹതയുണ്ടെന്നാണ് വ്യവസ്ഥ. എന്നാല്‍ മുരളീധരന് ഐ.എ.എസ് നല്‍കാതിരിക്കാന്‍ നിലവിലെ വ്യവസ്ഥകള്‍ അട്ടിമറിച്ചു.അതിന് ശേഷമുള്ള നൂറോളം പേര്‍ക്കും ഇതിനകം ഐ.എ.എസ് ലഭിച്ചു.മുരളീധരനെതിരായ അച്ചടക്ക നടപടികള്‍ നാലു മാസത്തിനകം തീര്‍ക്കണമെന്ന് 2008ല്‍ ഹൈക്കോടതി വിധിച്ചിട്ടും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ദുരിതങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് വിവരിക്കാന്‍ പോലുംകഴിഞ്ഞില്ലെന്നും ആ അമ്മ കണ്ണീരോടെ പറഞ്ഞു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News