• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

NOVEMBER 2018
SATURDAY
01:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മോര്‍ച്ചറി ജീവനക്കാരുടെ അനാസ്ഥ; മൃതദേഹങ്ങള്‍ മാറി സംസ്‌കരിച്ചു

By Web Desk    August 8, 2018   
dead body-in mortuary

കൊട്ടാരക്കര: മോര്‍ച്ചറി ജീവനക്കാരുടെ ശ്രദ്ധക്കുറവ് മൂലം മൃതദേഹങ്ങള്‍  മാറി സംസ്‌ക്കരിച്ചു. കൊട്ടാരക്കര താലൂക്കാശുപത്രിയോട് ചേര്‍ന്ന ലയണ്‍സ് ക്ലബ് മോര്‍ച്ചറിയിലെ ജീവനക്കാരുടെ അനാസ്ഥയാണ് സംഭവങ്ങള്‍ക്ക് കാരണമായത്. വിവാദത്തെത്തുടര്‍ന്ന്  പോളയത്തോട് ശ്മശാനത്തില്‍ സംസ്‌ക്കരിച്ച മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ തുടങ്ങി.

കഴിഞ്ഞ അഞ്ചിനാണ് കാരുവേലി മണിമംഗലത്തുവീട്ടില്‍ തങ്കമ്മ പണിക്കരുടെ(95) മൃതദേഹം ബന്ധുക്കള്‍ മോര്‍ച്ചറിയില്‍ എത്തിച്ചത്. അതേ ദിവസം തന്നെ അന്തരിച്ച കലയപുരം സങ്കേതത്തിലെ അന്തേവാസി ചെല്ലപ്പന്റെ മൃതദേഹവും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. തിങ്കളാഴ്ച സംസ്‌കാരത്തിനായി മോര്‍ച്ചറിയിലെത്തിയ ആശ്രയ ജീവനക്കാര്‍ക്ക് ലഭിച്ചത് തങ്കമ്മ പണിക്കരുടെ മൃതദേഹമായിരുന്നു. ഇതറിയാതെ ജീവനക്കാര്‍ മൃതദേഹം പോളയത്തോട് ശ്മശാനത്തില്‍ എത്തിച്ച് സംസ്‌ക്കരിക്കുകയും ചെയ്തു

ബുധനാഴ്ച രാവിലെ തങ്കമ്മ പണിക്കരുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ മോര്‍ച്ചറിയിലെത്തിയപ്പോഴാണ് ലയണ്‍സ്‌ക്ലബ് ജീവനക്കാര്‍ അബദ്ധം തിരിച്ചറിഞ്ഞത്. മൃതദേഹം മാറിപ്പോയെന്ന വിവരം അറിഞ്ഞതോടെ ബന്ധുക്കള്‍ പ്രതിഷേധമുയര്‍ത്തി. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്.

കൊല്ലം കോര്‍പ്പറേഷന്‍ അധികൃതരുമായി ബന്ധപ്പെട്ട് പോലീസും റവന്യൂ ഉദ്യോഗസ്ഥരും സംസ്‌ക്കരിച്ച മൃതദേഹം പുറത്തെടുക്കാനുള്ള നടപടികളാരംഭിച്ചു. ലയണ്‍സ്‌ക്ലബ്ബിന്റെ മോര്‍ച്ചറി സീല്‍ ചെയ്ത പോലീസ് ക്ലബ് ഭാരവാഹികള്‍ക്കെതിരെയും സങ്കേതത്തിനെതിരെയും നടപടിയുണ്ടാകുമെന്ന് അറിയിച്ചു
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News