• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മൂന്നാറില്‍ ഗൃഹ നിര്‍മ്മാണത്തിന് എന്‍ഒസി നിര്‍ ബന്ധമെന്ന് റവന്യൂമന്ത്രി;അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം ഇറങ്ങിപോയി

By Web Desk    June 25, 2018   
kerala legislative assembly

തിരുവനന്തപുരം:മൂന്നാറില്‍ ഗൃഹനിര്‍മാണത്തിന് എന്‍ഒസി നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാനാകില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍.ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് വില്ലേജ് ഓഫീസറുടെ എന്‍ഒസി നിര്‍ബന്ധമാക്കിയ നടപടിയെന്നും കര്‍ഷക താല്‍പര്യം സംരക്ഷിക്കാനാണ് നിബന്ധനയെന്നും റവന്യൂമന്ത്രി കൂട്ടിചേര്‍ത്തു.കെ.എം മാണി സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപോയി.എട്ട് വില്ലേജുകളില്‍ എന്‍ഒസി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട മാണി വന്‍കിട കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ക്രമപ്പെടുത്തി നല്‍കുന്നുവെന്ന് ആരോപിച്ചു.സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ മാണിയെ പിന്തുണച്ച് രംഗത്തെത്തി.അതേസമയം മൂന്നാറില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിന്റെ കുഴപ്പമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില ഉഗ്യോഗസ്ഥര്‍ അനുചിതമായി പ്രവര്‍ത്തിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കരുതെന്നും മുഖ്യമന്തി കൂട്ടിചേര്‍ത്തു. ഉത്തരവ് താഴേയ്ക്ക് എത്തിയപ്പോള്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News