• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:38 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാലവര്‍ഷം : രണ്ടു പേര്‍ മരിച്ചു

By Web Desk    June 19, 2018   
monsoon

കാലവര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു.  തലപ്പിള്ളി താലൂക്ക് പഴയന്നൂര്‍ വില്ലേജില്‍ കുമ്പളങ്ങോട് പെരുവമ്പ് വീട്ടില്‍ ഫൈസല്‍ മകന്‍ അല്‍ഷാദ് (6) വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ വീണുമരിച്ചു. തലപ്പിള്ളി താലൂക്ക് കണിയാര്‍ക്കോട് വില്ലേജില്‍ പുത്തമ്പുള്ളി തെക്കേത്തെരുവില്‍ വിജയ (64) ശ്മശാനക്കടവ് പുഴയില്‍ വീണുമരിച്ചു. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് വിജയ മരിച്ചത്.  ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് രണ്ടു വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ചാലക്കുടി താലൂക്ക് അതിരപ്പിള്ളി വില്ലേജില്‍ ചെമ്മിക്കാടന്‍ കുട്ടന്‍ എന്നയാളുടെ വീടിനുമുകളില്‍ മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നു. 3 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട് ചാലക്കുടി താലൂക്ക് കുറ്റിച്ചിറ വില്ലേജില്‍ താണിക്കല്‍ സുബ്രന്‍ മകന്‍ പുഷ്പ്പന്റെ വീട് റബര്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. മുപ്പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വേഗതയിലും ചില സമയങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ വേഗതയിലും കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു.

Tags: monsoon
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News