• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആലപ്പുഴയില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ മന്ത്രിമാര്‍ എത്തിയില്ല;മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല

By Web Desk    July 21, 2018   
Ramesh Chennithala

ആലപ്പുഴ:പ്രളയബാധിത പ്രദേശങ്ങള്‍ മന്ത്രിമാര്‍ സന്ദര്‍ശിക്കാത്തത് വിവാദമാകുന്നു.ആലപ്പുഴയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരൊ എംഎല്‍എയൊ എത്തിയില്ല.അതേസമയം ജി.സുധാകരന്‍ ഇന്ന് ആദ്യമായി എത്തുന്നത് കേന്ദ്രമന്ത്രിക്കൊപ്പം.പാര്‍ട്ടിയിലെ തിരക്കുകളാണ് കാരണമെന്നാണ് മന്ത്രി ജി.സുധാകരന്റെ വിശദീകരണം.സ്വന്തം വീടുള്‍പ്പെടുന്ന പ്രദേശമായിട്ടും എംഎല്‍എ തോമസ് ചാണ്ടിയും സ്ഥലത്തെത്തിയില്ല എന്നുള്‍പ്പെടെയുള്ള ആക്ഷേപങ്ങളാണ് ഉയരുന്നത്.എന്നാല്‍ ചികിത്സയിലായതിനാലാണ് സന്ദര്‍ശിക്കാത്തതെന്നാണ് തോമസ് ചാണ്ടിയുടെ വിശദീകരണം.അതിനിടയില്‍ കുട്ടനാട്ടില്‍ കൃഷിമന്ത്രി സുനില്‍ കുമാര്‍ എത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
മഴക്കെടുതി ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ ജില്ലയിലെ മറ്റ് മന്ത്രിമാരാരും തക്ക സമയത്ത് എത്താതിരുന്നത് സര്‍ക്കാരിന്റെ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News