• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:29 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഭീതി പരത്തി മോമോ ഗെയിം;  വാട്സ്ആപ്പ്  സന്ദേശം ലഭിച്ചുവെന്ന് ആലപ്പുഴ സ്വദേശിയുടെ പരാതി 

By Web Desk    August 14, 2018   
MOMO-GAME

ആലപ്പുഴ:  മോമോ ഗെയിംമിനെ കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും  കേരളത്തില്‍ ഇതിന്റെ സാന്നിധ്യമില്ലെന്നും പൊലീസ് പറയുമ്പോഴും ബ്ലൂ വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചുവെന്ന പരാതിയുമായി ആലപ്പുഴ സ്വദേശി. ബ്ലൂവെയില്‍ ഗെയിമിന്റെ ഭീതി വിട്ടൊഴിയും മുമ്പെ പുതിയതായി ജനങ്ങളില്‍ ഭീതി പടര്‍ത്തി പ്രചരിക്കുന്ന ഒന്നാണ് മോമോ ഗെയിം. ബ്ലൂവെയിലിനേക്കാള്‍ അപകടകാരിയാണ് ഈ ഗെയിമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതുമായ് ബന്ധപ്പെട്ട്  വ്യാജ വാര്‍ത്തകള്‍  പ്രചരിക്കുന്നുണ്ടെന്നും നിലവില്‍ പേടിക്കാനുള്ള സാഹചര്യം ഇല്ലെന്നും കേരളാ  പോലീസ് അറിയിച്ചതിന് പിന്നാലെയാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍, ഇതിന് പിന്നാലെ മോമോ ഗെയിമിന് ക്ഷണിച്ചുകൊണ്ട് വാട്സ്ആപ്പിലേക്ക് സന്ദേശം ലഭിച്ചുവെന്ന് പരാതി. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ഷെമീര്‍ കോയ പരാതി നല്‍കിയത്. +1(512)4891229 എന്ന വിദേശ നമ്പരില്‍നിന്നാണ് വാട്സ്ആപ്പ് സന്ദേശം എത്തിയത്. ഇന്ന് രാത്രി ഏഴിന് ആലപ്പുഴ കടപ്പുറത്ത് എത്തി ഗെയിംമില്‍ ചേരണമെന്നാണ് സന്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് ഷെമീര്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, മോമോ ഭീതി കണക്കിലെടുത്ത് ആരെങ്കിലും കബളിപ്പിക്കുന്നതാകുമെന്നാണ് പൊലീസ് നിഗമനം. പരാതി പൊലീസ് സൈബര്‍ഡോമിന് കൈമാറുമെന്ന് അറിയിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News