• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
03:57 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  മോമോ ഗെയിം; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും പോലീസ് 

By Web Desk    August 12, 2018   
MOMO-GAME

തിരുവനന്തപുരം: മോമോ ഗെയിമിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും അതോര്‍ത്ത് നിലവില്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും കേരള പോലീസ്. ഗെയിമുമായ് ബന്ധപ്പെട്ട്  കേരളത്തില്‍ ഇതുവരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും വ്യാജപ്രചരണങ്ങളിലൂടെ മറ്റുള്ളവരെ ഭയപ്പെടുത്തുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് ഫേസ്ബുക്കില്‍ കുറിപ്പില്‍ അറിയിച്ചു.

കേരളത്തില്‍ ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബര്‍ സെല്ലിനേയോ, കേരള പോലീസ് സൈബര്‍ ഡോമിനെയോ അറിയിക്കുക. എന്നാല്‍ വ്യാജനന്പരുകളില്‍നിന്നു മോമോ എന്ന പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
 

കു​ട്ടി​ക​ളെ​യും കൗ​മാ​ര​ക്കാ​രെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള മോ​മോ ച​ല​ഞ്ച് വാ​ട്സാ​പ്പ് പോ​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ജ്ഞാ​ത​നെ പ​രി​ച​യ​പ്പെ​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന മെ​സേ​ജി​ൽ​നി​ന്നാ​ണ് ച​ല​ഞ്ചി​ന്‍റെ തു​ട​ക്കം. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ കോ​ണ്‍​ടാ​ക്ട് ന​ന്പ​ർ സ്വ​ന്ത​മാ​ക്കി​യ​ശേ​ഷം ഓ​രോ ടാ​സ്കു​ക​ൾ ന​ൽ​കു​ന്നു. പേ​ടി​പ്പെ​ടു​ത്തു​ന്ന മെ​സേ​ജു​ക​ളും വീ​ഡി​യോ​ക​ളും ഇ​തി​നി​ടെ കു​ട്ടി​ക​ൾ​ക്ക് മോ​മോ അ​ഡ്മി​ൻ അ​യ​ച്ചു​കൊ​ടു​ക്കും. സ്വ​യം മു​റി​വേ​ൽ​പ്പി​ക്കാ​നും ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​മൊ​ക്കെ പ്രേ​ര​ണ ന​ൽ​കു​ന്ന​താ​ണ് മോ​മോ ച​ല​ഞ്ചി​ലെ ടാ​സ്കു​ക​ളെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

 അ​മേ​രി​ക്ക, മെ​ക്സി​ക്കോ, ജ​ർ​മ​നി, അ​ർ​ജ​ന്‍റീ​ന, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ മോ​മോ ച​ല​ഞ്ചി​ലേ​ർ​പ്പെ​ട്ട​വ​രു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ മോ​മോ​യ്ക്കെ​തി​രേ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു. കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഫേ​സ്ബു​ക്കി​ൽ മോ​മോ​യ്ക്കെ​തി​രേ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News