• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:16 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മോഹന്‍ലാലിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രതിഷേധ മാര്‍ച്ച്

By Web Desk    June 29, 2018   
mohanlal

കൊച്ചി:താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതില്‍ പലഭാഗത്ത് നിന്നും പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ മോഹന്‍ലാലിന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രതിഷേധം.കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വീട്ടിലേക്കാണ് പ്രതിഷേധ മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകര്‍ എത്തിയത്.ആക്രമിക്കപ്പെട്ട നടി കൂടി അംഗമായിരുന്ന അമ്മ എന്ന സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമ്മയുടെ പുതിയ പ്രസിഡന്റായ മോഹന്‍ലാലിന്റെ വീടിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.മകള്‍ക്ക് നീതി നിഷേധിച്ച് പ്രതിയായ മകന് അഭയം നല്‍കുന്ന അമ്മ സംഘടനക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി.പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ വീടിന്റെ ഗേറ്റിന് മുന്നിലെ ബോര്‍ഡുകള്‍ നശിപ്പിക്കുകയും സംഘടനയില്‍ നേതൃസ്ഥാനത്ത് ഇരിക്കുന്ന ജനപ്രതിനിധികള്‍ കൂടിയായ ഇന്നസെന്റ്,മുകേഷ്,ഗണേഷ്‌കുമാര്‍,കെപിഎസി ലളിത എന്നിവര്‍ക്ക് എതിരെയും മുദ്രാവാക്യങ്ങള്‍ വിളിച്ചു.മോഹന്‍ലാല്‍ ലഫ്റ്റന്റ് കേണല്‍ പദവി സ്ഥാനം വിടണമെന്ന് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
 

Tags: mohanlal
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News