• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതി; മോദി പിണറായി കൂടിക്കാഴ്ച നാളെ 

By Web Desk    September 25, 2018   
modi pinarayi

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍  കേരളത്തിനുണ്ടായ നാശനഷ്ടങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാനായി  മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും. ദല്‍ഹിയില്‍ വെച്ചാകും കൂടിക്കാഴ്ച.കേരളത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് പര്യാപ്തമായ തുക സര്‍ക്കാര്‍ നല്‍കാതിരുന്നതും നാളെ ചര്‍ച്ച ചെയ്യും.കൂടുതല്‍ തുക അനുവദിക്കണമെന്നും ലോക ബാങ്കില്‍നിന്ന് വായ്പ എടുക്കുന്നതിന്റെ പരിധി ഉയര്‍ത്തണമെന്നതിനെ സംബന്ധിച്ചും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും.

നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കേരളം 2,500 കോടി ആവശ്യപ്പെട്ടെങ്കിലും 600 കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനിടെ കേരളത്തിലെത്തി പ്രളയക്കെടുതിയെകുറിച്ച്‌ പഠിച്ച ലോകബാങ്ക് എ.ഡി.ബി.സംഘം 25,000കോടിയുടെ നാശനഷ്ടമുണ്ടായെന്ന് വിലയിരുത്തിനേരത്തെ പ്രധാമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും കേരളത്തില്‍ നിന്നുള്ള എം.പിമാരും സമയം ചോദിച്ചെങ്കിലും അത് നിഷേധിക്കുകയായിരുന്നു.

കേരളത്തിലെ പ്രളയക്കെടുതിയെകുറിച്ച്‌ പഠിക്കാനെത്തിയ കേന്ദ്രസംഘം ഒരാഴ്ച്ചകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിന്മേലാകും കേന്ദ്രത്തിന്റെ തുര്‍നടപടി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News