• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
02:37 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വാഹനങ്ങളുടെ മല്‍സരയോട്ടത്തിനും കടിഞ്ഞാണിടാന്‍ അത്യാധുനിക കാമറകൾ സ്ഥാപിക്കാനൊരുങ്ങി പോലീസ് 

By Web Desk    March 13, 2018   

തിരുവനന്തപുരം നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ അത്യാധുനിക കാമറകള്‍ സ്ഥാപിക്കുന്നു. വാഹനങ്ങളുടെ പൂര്‍ണവിവരം തിരിച്ചറിയാന്‍ സാധിക്കുന്ന ക്യാമറകളാണ് സംസ്ഥാനത്ത് ആദ്യമായി തലസ്ഥാനത്ത് സ്ഥാപിക്കുന്നത്. സംഘര്‍ഷങ്ങള്‍ക്കും വാഹനങ്ങളുടെ മല്‍സരയോട്ടത്തിനും കടിഞ്ഞാണിടാന്‍ ലക്ഷ്യമിട്ടാണ് പൊലീസിന്റെ നീക്കം.

കവടിയാറില്‍ സ്ഥാപിച്ചിരിക്കുന്ന ഈ കാമറയുടെ മുന്നില്‍പെട്ടാല്‍ വാഹനത്തിന്റെ ദൃശ്യം മാത്രമല്ല ലഭിക്കുന്നത്. വാഹനത്തിന്റെ നമ്പരും ഉടമസ്ഥന്റെ മേല്‍വിലാസവും അടക്കം മുഴുവന്‍ റജിസ്ട്രേഷന്‍ വിവരങ്ങളും പൊലീസിന്റെ കംപ്യൂട്ടറിലെത്തും. മെട്രോ നഗരങ്ങളിലുള്ള ഇത്തരം അത്യാധുനിക കാമറകളുെട നിരീക്ഷണത്തിലാവും തലസ്ഥാന നഗരം.

രാത്രികാലത്തെ റേസിങ് മോഡല്‍ മല്‍സരയോട്ടങ്ങളും അപകടങ്ങളും കൂടുതലായ കവടിയാര്‍, വെള്ളയമ്പലം റോഡില്‍ ഇത്തരം പത്ത് കാമറകള്‍ ഒരാഴ്ചക്കുള്ളില്‍ കണ്ണുതുറക്കും. നഗരത്തിന്റെ മുക്കിലും മൂലയിലും മറ്റ് സാധാരണ കാമറകളുമുണ്ടാവും.  രാഷ്ട്രീയ സംഘര്‍ഷമടക്കമുള്ള ക്രമസമാധാന പ്രശ്നങ്ങളും തെളിവ് ശേഖരണമാണ് ഈ കാമറയുടെ ലക്ഷ്യം.  ഇത്തരം 50 പുതിയ കാമറകള്‍ സ്ഥാപിക്കുന്നതോടെ നഗരത്തിലാകെ 280 കാമറകളാവും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News