• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:36 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലൈഫ് മിഷന്‍ സംസ്ഥാന ചരിത്രത്തിലെ പുതിയ വഴിത്തിരിവ് : മന്ത്രി കെ.ടി.ജലീല്‍

By Web Desk    June 24, 2018   
k t jaleel

തൃശ്ശൂര്‍:സംസ്ഥാന ചരിത്രത്തിലെ പുതിയ വഴിത്തിരിവാണ് ലൈഫ് മിഷന്‍ ഭവന പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. അര്‍ഹരായ ഒരാളേയും ഒഴിവാക്കാതെയും  അനര്‍ഹരായവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താതെയും പദ്ധതി പൂര്‍ത്തീകരിക്കും. ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി വഴി തളിക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ സംവിധാനം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഭവന രഹിതരായവരുടെ കണക്കുകള്‍ ശേഖരിച്ചത്. പല കാരണങ്ങളാലും വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരുടെ പ്രശ്നമാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ പരിഹരിച്ചത്. ഭവന നിര്‍മ്മാണം  പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത 67000 ത്തോളം വീടുകളാണ് ഉണ്ടായിരുന്നത്. ലൈഫ് മിഷന്‍ വഴി ഇവയില്‍ 80 ശതമാനം വീടുകളും നിര്‍മ്മാണം പൂര്‍ത്തിയാക്കി. ബാക്കി 20 ശതമാനം രണ്ട്  മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈഫ് മിഷന്‍ വഴി രണ്ടര ലക്ഷത്തോളം വീടുകള്‍ സംസ്ഥാനത്ത് നിര്‍മ്മിക്കും. നാല് ലക്ഷം രൂപ വീതമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഭവന നിര്‍മ്മാണത്തിന് അനുവദിക്കുന്ന ഏറ്റവും വലിയ തുകയാണിതെന്നും മന്ത്രി പറഞ്ഞു.

Tags: kt jaleel
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News