• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
03:03 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  മേല്‍ശാന്തി അഭിമുഖം;  അഭിമുഖം നടത്താനുള്ള ബോര്‍ഡില്‍ തന്നെയും ഉള്‍പ്പെടുത്തണം എന്ന കണ്ഠര് മോഹനരരുടെ ആവശ്യം കോടതി തള്ളി 

By Web Desk    October 12, 2018   

തിരുവനന്തപുരം: നിര്‍ത്തിവച്ചിരുന്ന ശബരിമല മേല്‍ശാന്തി അഭിമുഖ പരീക്ഷ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദേശം. അഭിമുഖം നടത്താനുള്ള ബോര്‍ഡില്‍ തന്നെയും ഉള്‍പ്പെടുത്തണം എന്ന കണ്ഠര് മോഹനരര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് അഭിമുഖ പരീക്ഷ നിര്‍ത്തി വെച്ചിരുന്നത്. എന്നാല്‍ നിലവിലെ രീതി തുടരാനുള്ള ഹൈക്കോടതി നിര്‍ദേശം വന്നതിനെ തുടര്‍ന്ന് പരീക്ഷ പുനരാരംഭിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന് മുന്നോടിയായുള്ള അഭിമുഖ പരീക്ഷ നടന്നിരുന്നത്. രാവിലെ മുതല്‍ അഭിമുഖത്തില്‍ പങ്കെടുക്കാനായി എണ്‍പതോളം മേല്‍ശാന്തിമാര്‍ എത്തിയിരുന്നു. അഭിമുഖത്തിനായുള്ള ബോര്‍ഡില്‍ തന്ത്രി കുടുംബത്തില്‍ നിന്ന് കണ്ഠര് രാജീവരെയും കണ്ഠര് മോഹനരരുടെ മകനായ മഹേഷ് മോഹനരെയുമായിരുന്നു. എന്നാല്‍ മഹേഷ് മോഹനര്‍ അഭിമുഖത്തിന് എത്തിയിരുന്നില്ല.

കണ്ഠര് മോഹനരരര്‍ക്ക് എതിരെ 2006ല്‍ ഉണ്ടായ കേസിനെ തുടര്‍ന്ന് തന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു. അതിനാലാണ് കണ്ഠര് മോഹനരര്‍ക്ക് പകരം മഹേഷ് മോഹനരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് മഹേഷ് മോഹനര്‍ അച്ഛനെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശം ഉണ്ടായാല്‍ മാത്രമേ ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയു എന്ന നിലപാട് ദേവസ്വം ബോര്‍ഡ് എടുത്തതിനെ തുടര്‍ന്ന് അഭിമുഖം മുടങ്ങുകയായിരുന്നു.

തുടര്‍ന്ന് നിലവിലെ സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശം എത്തുകയായിരുന്നു. ബോര്‍ഡില്‍ അഭിമുഖത്തിന് സന്നദ്ധരായവരെ ഉള്‍പ്പെടുത്തി അഭിമുഖം തുടരാനും കോടതി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് അഭിമുഖം പുനരാരംഭിച്ചത്. മഹേഷ് മോഹനര് ഇല്ലാതെയാണ് അഭിമുഖം പുനരാരംഭിച്ചത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News