• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:56 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വള്ളം മറിഞ്ഞ് കാണാതായ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

By Web Desk    July 24, 2018   
mathrubumi-reporters

കോട്ടയം;  വൈക്കം കായലില്‍ വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് ചാനല്‍ സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് തലയോലപ്പറമ്പ് പ്രാദേശിക ലേഖകന്‍ കെ.കെ.സജിയുടെ (മെഗാസ് സജി-47) മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണു വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായത്. മൂന്നു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല കൊച്ചുരാമുറിയില്‍ (ഉഴത്തില്‍) ബാബുവിന്റെ മകന്‍ ബിപിന്‍ ബാബുവിന് (27) വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കൊച്ചിയില്‍ നിന്നെത്തിയ നാവികസേനാംഗങ്ങളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. 

വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി.ശ്രീധരന്‍ (28), തിരുവല്ല ബ്യൂറോയിലെ ക്യാമറാമാന്‍ അഭിലാഷ് എസ്.നായര്‍ (26), വള്ളം തുഴഞ്ഞിരുന്ന മുണ്ടാര്‍ അഭിലാഷ് ഭവന്‍ കെ.പി.അഭിലാഷ് (40) എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. മുണ്ടാറിലെ പ്രളയദുരിതം സംബന്ധിച്ച വാര്‍ത്തകളും ദൃശ്യങ്ങളും എടുത്തശേഷം ഉച്ചയ്ക്ക് ഒന്നോടെ എഴുമാന്തുരുത്തിലേക്കു വള്ളത്തില്‍ പോകുമ്പോഴായിരുന്നു അപകടം.

പൊടുന്നനെ വെള്ളം കയറി വള്ളം മറിയുകയായിരുന്നുവെന്നു ശ്രീധരന്‍ പറയുന്നു. മറിഞ്ഞ വള്ളത്തില്‍ അഞ്ചുപേരും ആദ്യം പിടിച്ചുകിടന്നു. രക്ഷിക്കാനെത്തിയ വള്ളത്തിലേക്കു കയറ്റുന്നതിനു മുമ്പ് സജിയുടെയും ബിപിന്റെയും പിടിവിട്ടു പോവുകയായിരുന്നു. ഇരുവരെയും കണ്ടെത്താന്‍ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും സ്‌കൂബാ സംഘവും വൈകിട്ട് എട്ടു വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇന്നു രാവിലെ നേവി മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള സംഘമെത്തി തിരച്ചില്‍ തുടരുകയായിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News