• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:36 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നിലയ്ക്കലില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു; സന്നിധാനത്തെത്താന്‍ ആഗ്രഹിക്കുന്ന എല്ലാ ഭക്തരെയും സുരക്ഷിതമായ് അവിടെ എത്തിക്കുമെന്ന് ഐജി മനോജ് എബ്രഹാം

By Web Desk    October 18, 2018   
manoj abraham

പത്തനംതിട്ട: മലകയറാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍  സുഹാസിനി രാജിന് നല്‍കാവുന്ന സുരക്ഷകളൊക്കെ നല്‍കിയിരുന്നുവെന്ന് ഐജി മനോജ് എബ്രഹാം. അവര്‍ വീണ്ടും മുന്നോട്ട് പോകാന്‍ തയ്യാറായിരുന്നുവെങ്കില്‍ പോലീസ് പൂകര്‍ണ പിന്തുണ നല്‍കുമായിരുന്നു. എന്നാല്‍  പ്രതിഷേധക്കാരുടെ തെറിവിളി അവരെ മാനസികമായി തളര്‍ത്തിയതാവാം അവര്‍ പിന്നീട് തിരികെ മടങ്ങുകയായിരുന്നു.  പൊലീസ് ഇക്കാര്യം ഗൗരവമായി പരിഗണിക്കും. സന്നിധാനത്തേക്കുള്ള വഴി മുഴുവന്‍ സുരക്ഷ ഒരുക്കുമെന്ന് ഐജി പറഞ്ഞു.

എത്തുന്ന ഏതൊരു ഭക്തരേയും സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കും. പൊലീസിന്റെ ജോലി അതാണെന്നും ഐജി മനോജ് എബ്രഹാം പറഞ്ഞു. സുരക്ഷയെ കരുതി പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ സുഹാസിനി രാജുമായും സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാസുമായും ഐജി കൂടിക്കാഴ്ച നടത്തി.

ഇവരോടൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാസുമായി സംസാരിച്ച ശേഷമാണ് ഇവര്‍ തിരിച്ചിറങ്ങാന്‍ തയ്യാറായത്. പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ പ്രതിരോധം ഒരുക്കിയ പൊലീസ്, എത്ര ദൂരം മുന്നോട്ട് പോയാലും സംരക്ഷണം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ഇങ്ങനെ യാത്ര തുടരണ്ട എന്ന് സുഹാസിനി അറിയിക്കുകയായിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News