• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:27 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആത്മഹത്യ ചെയ്തുവെന്ന് ബന്ധുക്കളെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചു: കാമുകിയ്ക്ക് മെസേജും അയച്ചു:  യുവാവിനെ 24 മണിക്കൂറിനുശേഷം വനത്തില്‍ നിന്ന് പിടികൂടി

By Web Desk    March 14, 2018   

ആത്മഹത്യ ചെയ്തുവെന്ന് ബന്ധുക്കളെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ച യുവാവിനെ 24 മണിക്കൂറിനുശേഷം വനത്തില്‍ നിന്ന് പിടികൂടി. തെന്മലയിലാണ് സംഭവം. തെന്മല റിയ എസ്റ്റേറ്റിലെ അനീഷാണ് ആത്മഹത്യാക്കഥയിലെ നായകന്‍. ബന്ധുക്കളെയും നാട്ടുകാരേയും ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള അധികൃതരേയും കബളിപ്പിച്ചാണ് അനീഷ് വനത്തില്‍ ഒളിച്ചിരുന്നത്.

ഞായറാഴ്ച പകല്‍ 11 മണിക്കാണ് സംഭവങ്ങളുടെ തുടക്കം. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസില്‍ രണ്ട് തവണ പോക്‌സോ നിയമപ്രകാരം ജയിലില് കിടന്നയാളാണ് അനീഷ്. തെന്മല മണ്ണന്തറയില്‍ ആറ്റില്‍ച്ചാടി അനീഷ് ജീവനൊടുക്കിയെന്നാണ് നാട്ടില്‍ വാര്‍ത്ത പരന്നത്. തന്നെ ആരും അന്വേഷിക്കേണ്ടെന്നും താന്‍ പോകുകയാണെന്നും സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചുപറഞ്ഞശേഷം അനീഷ് ഫോണ്‍ കട്ട് ചെയ്തു.
അന്വീഷിനെ തിരക്കിയിറങ്ങിയ സുഹൃത്തുക്കള്‍ അറ്റിന്‍കരയില്‍ ഇയാളുടെ ചെരിപ്പും ഫോണും ബൈക്കിന്റെ താക്കോലും കണ്ടെത്തി. ഇതേതുടര്‍ന്നാണ് അനീഷ് ആറ്റില്‍ച്ചാടി മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചത്. താന്‍ മരിക്കാന്‍ പോകുകയാണ് എന്ന് കാമുകിക്ക് അനീഷ് സന്ദേശവും അയച്ചിരുന്നു. ഇതേതുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതാണെന്ന സംശയം ബലപ്പെടാന്‍ കാരണം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News