• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

NOVEMBER 2018
FRIDAY
12:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശരീരത്തില്‍ തീ പടര്‍ന്ന നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി;സംഭവത്തിന്  പിന്നില്‍ പ്രണയ നൈരാശ്യമെന്ന് പോലീസ് 

By Web Desk    July 24, 2018   
burned-man

പെരിന്തല്‍മണ്ണ: ശരീരത്തില്‍ തീയുമായ് യുവാവ്  ആശുപത്രിയിലേക്ക് ഓടിക്കയറി.  തിങ്കളാഴ്ച്ച വൈകീട്ട് നാല് മണിയോടെ ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസ് (30) ആണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയത്. പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലായിരുന്നു സംഭവം. ആത്മഹത്യാ ശ്രമമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 മൗലാന  ആശുപത്രിക്ക് എതിര്‍വശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്‍ നിന്നാണ് തീപിടിച്ച നിലയില്‍ ഫവാസ് ഓടിയതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് മുറിച്ചുകടന്ന് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിന് മുന്നിലേക്ക് എത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ തുണിയും മറ്റും ഉപയോഗിച്ച് തീകെടുത്തി. അടിയന്തര ചികിത്സ നല്‍കി. എന്നാല്‍ 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

യുവാവ് ഓടിവന്ന വരാന്തയില്‍ റോസാപ്പൂ, തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി എന്നിവ കണ്ടെത്തി. ഫോണിലെ കോള്‍ ഹിസ്റ്ററി നീക്കംചെയ്ത നിലയിലാണെന്ന് പൊലീസ് പറഞ്ഞു. പ്രണയനൈരാശ്യമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News