• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MAY 2018
THURSDAY
01:48 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തിയേറ്റര്‍ പീഡനം: പൊലീസ് വീണ്ടും മൊയ്തീന്‍ കുട്ടിക്കൊപ്പം; ചുമത്തിയത് ദുര്‍ബലവകുപ്പുകള്‍

By Web Desk    May 14, 2018   

സിനിമ തിയേറ്ററില്‍ വച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ പൊലീസ് വീണ്ടും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായാരോപണം. മൊയ്തീന്‍ കുട്ടിക്കെതിരെ ചുമത്തിയത് ദുര്‍ബലവകുപ്പുകളാണെന്നാണ് ആരോപണം. പോക്‌സോയിലെ 5 എം വകുപ്പ് ഒഴിവാക്കിയെന്നും പകരം 9,10,16 വകുപ്പുകള്‍ ചേര്‍ത്തുവെന്നുമാണ് റിപ്പോര്‍ട്ട്.

കുട്ടിയുടെ മൊഴി എടുത്ത ശുശുക്ഷേമ സമിതി 5-ാം വകുപ്പ് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊലീസ് നീക്കം കേസിനെ ദുര്‍ബലമാക്കുമെന്ന് ശിശുക്ഷേമസമിതി ചെയര്‍മാന്‍ എം മണികണ്ഠന്‍ പറഞ്ഞു.

5-ാം വകുപ്പു കൂടി ചേര്‍ക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് കുട്ടിയുടെ മൊഴി എടുത്ത ശിശുക്ഷേമസമിതി അംഗം കവിതയും വിശദമാക്കിയിരുന്നു. രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന് കുട്ടിയുടെ മൊഴിയുണ്ട്. അതിനാല്‍ പോക്‌സോ നിയമത്തിലെ 5 എം വകുപ്പ് നിര്‍ബന്ധമെന്നും കവിത വ്യക്തമാക്കിയിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News