• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:52 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ശബരിമല സ്ത്രീപ്രവേശന വിഷയം; ഇടത് മുന്നണി വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും 

By Web Desk    October 12, 2018   

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഏതൊക്കെ രീതിയിലുള്ള നടപടികളാണ് കൈക്കൊണ്ടതെന്നറിയാനുള്ള വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി  ഇടതുമുന്നണി. എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ വിശദീകരിക്കും.

ഒക്ടോബര്‍ 30-ന് മുമ്പ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗങ്ങള്‍ നടത്തും. തുടര്‍ന്ന് ജില്ലയിലെ എല്‍.ഡി.എഫ്. നേതൃത്വത്തില്‍ മണ്ഡലം, പഞ്ചായത്ത് അടിസ്ഥാനത്തിലും വിശദീകരണ യോഗങ്ങള്‍ നടത്തും. ഇടതുമുന്നണി നേതൃയോഗമാണ് ഇതു തീരുമാനിച്ചത്.

ഒക്ടോബർ 16-ന് തിരുവനന്തപുരത്തും 23-ന് പത്തനംതിട്ടയിലും 24-ന് കൊല്ലത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം നടക്കും. ഇപ്പോൾ നടക്കുന്ന സമരം സർക്കാരിനെ അട്ടിമറിക്കാനുള്ളതാണെന്ന് യോഗം വിലയിരുത്തിയതായി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. 

ആർ.എസ്.എസും ബി.ജെ.പി.യും നടത്തുന്ന സമരത്തിലേക്ക് യു.ഡി.എഫും ചെന്നെത്തി. കോൺഗ്രസിന്റെ കൊടിയില്ലാതെ സമരംചെയ്യാനുള്ള തീരുമാനം സ്വന്തം അണികളെ സംഘപരിവാറിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. ഇതിന്റെ അപകടം കോൺഗ്രസ് മനസ്സിലാക്കുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.

സുപ്രീംകോടതിവിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. എൻ.എസ്.എസിനെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം വിമർശിച്ചില്ല. എന്നാൽ, എസ്.എൻ.ഡി.പി. നേതൃത്വം സമരത്തിനെതിരായ നിലപാടാണെടുത്തത് എന്ന് എടുത്തുപറയുകയും ചെയ്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News