• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാര്‍ഷിക വായ്പാ തട്ടിപ്പ് കേസ്; ഫാദര്‍ തോമസ് പീലിയാനിക്കലിനെ ചുതതലകളില്‍ നിന്ന് നീക്കി 

By Web Desk    August 8, 2018   
kuttanadu-bank case

ആലപ്പുഴ:വ്യാജരേഖയുണ്ടാക്കി കുട്ടനാട്ടിലെ കര്‍ഷകരുടെ പേരില്‍ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി. അന്വേഷണവിധേയമായാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.  ചങ്ങനാശേരി അതിരൂപതയുടേതാണ് നടപടി. കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു പീലിയാനിക്കല്‍.

കുട്ടനാട്ടിലെ പലരുടെ പേരിലും  വിവിധ സ്വാശ്രയ സംഘങ്ങളുണ്ടാക്കി വ്യാജ രേഖ ചമച്ചാണ് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പ തട്ടിയെടുത്തെന്നാണ് കേസിന് ആധാരം. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ജൂണ്‍മാസത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു.

തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍സിപി നേതാവ് അഡ്വ.റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ എന്നിവരും പ്രതികളാണ്
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News