• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
08:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി; അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

By Web Desk    March 13, 2018   

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അതേസമയം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്നു​ള്ള​ത് നി​ർ​ദേ​ശം മാ​ത്ര​മാ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​നും സ​ഭ​യി​ൽ പ​റ​ഞ്ഞു. സു​ശീ​ൽ ഖ​ന്ന സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​വി​ഷ​യം ച​ർ​ച്ച​യാ​യ​ത്. ചെ​റു​പ്പ​ക്കാ​ർ​ക്ക് ആ​ശ​ങ്ക​വേ​ണ്ട. തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും കൂ​ട്ടും. സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ല​ക​ളി​ൽ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി.​ടി.ബ​ൽ​റാം എം​എ​ൽ​എ​യാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്ന് വി.​ടി ബ​ൽ​റാം പ​റ​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി​യെ മ​റ​യാ​ക്കി മ​റ്റു​മേ​ഖ​ല​ക​ളി​ലും പെ​ൻ​ഷ​ൻ​പ്രാ​യം 60 ആ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് സ്വേ​ച്ഛാ​ധി​പ​ത്യ തീ​രു​മാ​ന​മാ​ണെ​ന്നും ബ​ൽ​റാം പ​റ​ഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News