• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:29 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 സര്‍വീസുകള്‍ വെട്ടിച്ചുരുക്കും; ചെലവ് കുറയ്ക്കാനൊരുങ്ങി കെഎസ്ആര്‍ടിസി 

By Web Desk    September 10, 2018   

തിരുവനന്തപുരം: നഷ്ടത്തില്‍ നീങ്ങുന്ന കെഎസ്ആര്‍ടിസി  കൂടുതല്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ചെലവ് നിയന്ത്രിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ചാര്‍ജ് വര്‍ധനയ്ക്ക് ശേഷം ഡീസലിന് ലിറ്റര്‍ ഒന്നിന് 10 രൂപയുടെ വരെ വര്‍ധനയുണ്ടായിട്ടുണ്ട്.

നിലവില്‍ ദിവസവും 4.60 കോടി രൂപയുടെ അധിക ചെലവാണ് കോര്‍പ്പറേഷന് വരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഇത് കോര്‍പ്പറേഷന് കടുത്ത ബാധ്യത വരുത്തിവയ്ക്കുയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


അടുത്തിടെ ഡീസല്‍ ക്ഷാമം മൂലം തിരക്കു കുറവുള്ള സമയങ്ങളിലെ വരുമാനം കുറവുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ മാനേജ്മെന്‍റ് ഓരോ ഡിപ്പോകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ പേരില്‍ വ്യാപകമായി ഷെഡ്യൂളുകല്‍ വെട്ടിക്കുറച്ചതോടെ കോര്‍പ്പറേഷന്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. സര്‍വീസുകള്‍ വെട്ടിച്ചുറുക്കിയതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Tags: ksrtc
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News