• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  കെഎസ്ആര്‍ടിസി; ജീവനക്കാര്‍ ഒക്ടോബര്‍ 2ന് നടത്താനിരുന്ന അനിശ്ചിത കാല സമരത്തില്‍ നിന്ന് പിന്മാറി 

By Web Desk    October 1, 2018   

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒക്ടോബര്‍ രണ്ട്  മുതല്‍ ആരംഭിക്കാനിരുന്ന  അനിശ്ചിത കാല സമരത്തില്‍ നിന്ന് പിന്മാറി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘടന പ്രതിനിധികള്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വീസ് റദ്ദാക്കല്‍ അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരത്തിന് നോട്ടീസ് നല്‍കിയത്.

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കുമെന്നും സിംഗിള്‍ ഡ്യൂട്ടി ക്രമീകരണത്തിലെ അപാകതകള്‍ പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയമിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. അതേസമയം, ഹൈക്കോടതി അനിശ്ചിതകാല സമരം സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ എന്തു വിലക്കുണ്ടെങ്കിലും സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാടിലായിരുന്നു യൂണിയന്‍ നേതാക്കള്‍. സമരം തുടങ്ങിയാല്‍ ശക്തമായ നടപടികളിലേക്ക് കോര്‍പറേഷന്‍ കടക്കുമെന്ന് തച്ചങ്കരി അറിയിച്ചിരുന്നു. അങ്ങനെയിരിക്കയേയാണ് ഗതാഗതമന്ത്രിയുമായി സംഘടന പ്രതിനിധികള്‍ ചര്‍ച്ച നടത്തി സമരത്തില്‍ നിന്ന് പിന്മാറുന്നത്.
 

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരെ കഴിഞ്ഞ ദിവസം കൂട്ടമായി സ്ഥലം മാറ്റിയിരുന്നു. 2,719 ഡ്രൈവര്‍മാരെയും 1,503 കണ്ടക്ടര്‍മാരെയുമാണ് സ്ഥലം മാറ്റിയത്. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയപ്പോള്‍ മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനാല്‍ വീടിനടുത്തേക്ക് സ്ഥലം മാറ്റിയതാണെന്നാണ് വിശദീകരണം. എന്നാല്‍ സമരം പ്രഖ്യാപിച്ചതിന്റെ പ്രതികാര നടപടിയാണ് സ്ഥലംമാറ്റമെന്നാണ് യൂണിയനുകള്‍ ആരോപിക്കുന്നത്.

Tags: ksrtc
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News