• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
01:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോവളത്ത് വിദേശ വനിതയുടെ മരണം;അന്വേഷണം തൃപ്തികരമല്ലെന്ന് സുഹൃത്ത്

By Web Desk    June 23, 2018   
kovalam

തിരുവനന്തപുരം:കോവളത്ത് വച്ച് കൊല്ലപ്പെട്ട വിദേശ വനിതയുടെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് സുഹൃത്ത് ആന്‍ഡ്രൂസ്.പൊലീസ് കണ്ടെത്തല്‍ അംഗീകരിക്കാനാവില്ലെന്നും അന്വേഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് പൊലീസ് നീക്കമെന്നും സുഹൃത്ത് പറഞ്ഞു.നീതി തേടി അന്താരാഷ്ട്ര കോടതി വരെ പോകാനും തയാറാണ്. കൊലപാതകത്തിന് ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണ്. എല്ലാത്തിന്റേയും നിയന്ത്രണം ടൂറിസം വകുപ്പ് ഏറ്റെടുക്കുകയായിരുന്നുവെന്ന് ആന്‍ഡ്രൂസ് കൂട്ടിചേര്‍ത്തു.രാജ്യം വിടാന്‍ തനിക്ക് സമ്മര്‍ദമുണ്ടെന്നും ആന്‍ഡ്രൂസ് പറഞ്ഞു.കേരളത്തില്‍ തുടര്‍ന്നാല്‍ ജയിലിലിടുമെന്ന് ഭീഷണിയുണ്ടെന്നും ആന്‍ഡ്രൂസ് പറഞ്ഞു.കേസ് സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.തുടര്‍ന്ന് ഇതേ ആവശ്യവുമായി ആന്‍ഡ്രൂസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News