• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വൈദികര്‍ക്കതിരായ ലൈംഗികാരോപണം;പരാതിക്കാര്‍ നേരിട്ടെത്തി തെളിവ് ഹാജരാക്കാന്‍ ഓര്‍ത്തഡോക്സ് സഭ അന്വേഷണ കമ്മീഷന്‍ നിര്‍ദേശം

By Web Desk    June 28, 2018   
orthadox sabha

കോട്ടയം:വൈഗികര്‍ക്കെതിരായ ലൈംഗികാരോപണ കേസുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ നേരിട്ട് തെളിവ് ഹാജരാക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ അന്വേഷണ കമ്മീഷന്റെ നിര്‍ദേശം.പരാതിക്കാരോട് നിരണം ഭദ്രാസനത്തില്‍ എത്താനാണ് കമ്മീഷന്‍
ആവശ്യപ്പെട്ടിരിക്കുന്നത്.തെളിവുകളുടെ ഒറിജിനല്‍ നല്‍കണമെന്നാണ് കമ്മീഷന്റെ ആവശ്യം.വിവാഹത്തിന് മുമ്ബുണ്ടായിരുന്ന അവിഹിതബന്ധം കുമ്ബസാരത്തിനിടെ ഇതിലൊരു വൈദികനോട് വെളിപ്പെടുത്തിയെന്നും ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് അദ്ദേഹം വീട്ടമ്മയെ ലൈംഗികചൂഷണത്തിന് വിധേയമാക്കുകയായിരുവെന്നാണ് ആരോപണം.സഭയിലെ അഞ്ച് വൈദികര്‍ക്ക് വീട്ടമ്മയായ യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സഭാംഗമായ ഭര്‍ത്താവ് രംഗത്ത് എത്തിയതോടെയാണ് സംഭവം പുറത്തായത്.ഇതോടെ പരാതിയുയര്‍ന്ന അഞ്ച് വൈദികരെയും അന്വേഷണ വിധേയമായി സഭാ നേതൃത്വം സസ്പെന്‍ഡ് ചെയ്യുകയും സംഭവം അന്വേഷിക്കാന്‍ സഭാ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു.

Tags: kottayam
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News