• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:33 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊട്ടാരക്കരയില്‍ സ്‌കൂള്‍ ജലസംഭരണിയില്‍ നായകുട്ടികളെ ചത്തനിലയില്‍ കണ്ടെത്തി

By Web Desk    July 18, 2018   
puppies

കൊട്ടാരക്കര:കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കരയില്‍ ഗവ. യു.പി.സ്‌കൂളിലെ കുടിവെള്ള സംഭരണിയില്‍ നായക്കുട്ടികളെ ചത്തനിലയില്‍ കണ്ടെത്തി.നഴ്സറി വിദ്യാര്‍ഥികള്‍ക്ക് വെള്ളമെടുക്കുന്നതിനും വേനല്‍ക്കാലത്ത് ജലശേഖരണത്തിനുമായി സ്ഥാപിച്ച ചെറിയ ജലസംഭരണിയിലാണ് ഒമ്പത് നായകുട്ടികളെ ചത്തനിലയില്‍ കണ്ടെത്തിയത്.ടാങ്കില്‍ ജലം നിറയ്ക്കുന്നതിനുമുന്‍പ് പതിവ് പരിശോധന നടത്തിയ സ്‌കൂളിലെ കായികാധ്യാപകനും നഗരസഭാ കൗണ്‍സിലറുമായ തോമസ് പി.മാത്യുവാണ് സംഭവം കണ്ടത്.തുടര്‍ന്ന് പോലീസ്, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.രണ്ടുദിവസം പഴക്കമുള്ളതാണ് നായ്ക്കുട്ടികളുടെ ശവമെന്നും വെള്ളത്തില്‍ മുങ്ങിയതാണ് മരണകാരണമെന്നുമാണ് മൃഗഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.വലിയ അത്യാഹിതമാണ് പരിശോധനയിലൂടെ ഒഴിവായത്.സ്‌കൂള്‍ അവധിയായിരുന്ന ദിനങ്ങളില്‍ സാമൂഹിക വിരുദ്ധരാകാം നായ്ക്കുട്ടികളെ ടാങ്കിലിട്ടതെന്ന് കരുതുന്നു. സ്‌കൂളില്‍ മുന്‍പും സാമൂഹികവിരുദ്ധശല്യം ഉണ്ടായിട്ടുണ്ട്.സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസെടുത്തു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News