• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരില്‍ പ്രതിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധം; സംസ്ഥാനത്ത് നടക്കുന്നത് വിശ്വാസ സംരക്ഷണ സമരമല്ലെന്നും   കോടിയേരി

By Web Desk    October 15, 2018   
kodiyeri

ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും ചൂഷണംചെയ്തും നടത്തുന്ന പ്രതിഷേധങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍.  സുപ്രീംകോടതി വിധിയുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്നത് വിശ്വാസ സംരക്ഷണ സമരമല്ലെന്നും തികച്ചും രാഷ്ട്രീയ സമരമാണെന്നും.  വിധിയുടെ പേരില്‍ പ്രതിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

വിധിയില്‍ എതിരഭിപ്രായമുള്ളവര്‍ക്ക് റിവ്യു ഹര്‍ജി നല്‍കാം. അതല്ലാതെ വിധിക്കെതിരെ സമരംചെയ്യുന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. വിധി നടപ്പാക്കുന്ന കാര്യത്തിലും സര്‍ക്കാരിന് തുറന്ന മനസ്സാണുള്ളത്. അതുകൊണ്ടാണ് വിഷയം ചര്‍ച്ചചെയ്യാന്‍ തന്ത്രികുടുംബത്തെയും മറ്റും ക്ഷണിച്ചത്. എന്നാല്‍, അവര്‍ വന്നില്ല. സര്‍ക്കാര്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുറന്ന മനസ്സാണുള്ളതും.

സമരം ചെയ്യുന്നവരുടെ മുന്‍ നിലപാടുകൂടി പരിശോധിക്കണം. ചരിത്രപരമായ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് വിധി വന്നയുടനെ എഐസിസി ട്വീറ്റ് ചെയ്തത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിധി നടപ്പാക്കുകയേ വഴിയുള്ളൂവെന്നാണ് ആദ്യം പറഞ്ഞത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും കേന്ദ്രസംസ്ഥാന നേതൃത്വങ്ങളും വിധിയെ സ്വാഗതംചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. പിന്നീട് മലക്കംമറിഞ്ഞതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണുള്ളത്. നവോത്ഥാന കാലഘട്ടംമുതല്‍ കമ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചുവന്ന സമീപനം വിശ്വാസ സംരക്ഷണത്തിന്റേതാണ്. ആരാധനാലയങ്ങളില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരമുണ്ടാകണം. പോകുന്നവര്‍ക്ക് പോകാം. അല്ലാത്തവര്‍ പോകേണ്ട. ആരെയും നിര്‍ബന്ധിച്ച് കൊണ്ടുപോകാനോ പോകുന്നവരെ തടയാനോ സിപിഐ എം ഇല്ല. എ കെ ജി ഗുരുവായൂര്‍ സമരത്തില്‍ പങ്കെടുത്തത് എ കെ ജിക്ക് പോകാനായിരുന്നില്ല. ജാതിമത ഭേദമെന്യേ മുഴുവന്‍ വിശ്വാസികള്‍ക്കും പോകാന്‍ വേണ്ടിയാണെന്നും കോടിയേരി വ്യക്തമാക്കി.

Related News
Tags: kodiyeri
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News