• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:22 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

By Web Desk    August 7, 2018   
fishing boat

കൊച്ചി:മുമ്പത്ത് നിന്നും മത്സ്യ ബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.15 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 12 പേര്‍ക്ക് പരിക്ക് പറ്റി. ചേറ്റുവ അഴിക്ക് പടിഞ്ഞാറ് പുറംകടലില്‍  ഒഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. കുളച്ചല്‍ സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന.അതേസമയം  ഇടിച്ച കപ്പലിനെ കുറിച്ച് വിവരമില്ല. അപകടത്തിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോയി. ബോട്ട് പൂര്‍ണമായും മുങ്ങിപ്പോയി. അപകടം ഉണ്ടാക്കിയ കപ്പല്‍ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡ് എത്തിയിട്ടുണ്ട്.പരിക്കേറ്റവരെ കരയിലെത്തിക്കാന്‍ ശ്രമം തുടങ്ങി.ബോട്ടിലുണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും തമിഴ്നാട്ടുകാരാണ്.  മരിച്ചവരില്‍ ഒരാള്‍ ബംഗാളില്‍ നിന്നുള്ളയാളാണെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വടക്കന്‍ പറവൂരുകാരനും ബോട്ടിലുണ്ടായതായാണ് വിവരം.രക്ഷാപ്രവര്‍ത്തനത്തിനായി തീരദേശസേന കടലിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ അറിയിപ്പ് ലഭിച്ചാലുടന്‍ നാവികസേനയും പുറപ്പെടും. ഇടിച്ച കപ്പല്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News