• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
04:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെവിനെ കാണാതായ വാര്‍ത്ത കണ്ട ഉടന്‍ മുഖ്യമന്ത്രി ഇടപെട്ടു; എന്നാല്‍ മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ച് എസ്പി

By Web Desk    June 1, 2018   

കെവിനെ കാണാതായ വാര്‍ത്ത കണ്ട ഉടന്‍ മുഖ്യമന്ത്രി ഇടപെട്ടു, പക്ഷേ ഫലമുണ്ടായില്ല. എസ്പിയെ ടിബിയിലേക്ക് വിളിച്ചു വരുത്തിയാണ് മുഖ്യമന്ത്രി കാര്യക്ഷമമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഡിവൈഎസ്പി അന്വേഷിക്കുന്നുണ്ടെന്ന് എസ്പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 

കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍റെ ദുരഭിമാനക്കൊലയ്ക്ക് ഉത്തരവാദി നീനുവിന്‍റെ സഹോദരന്‍ സാനുവും പിതാവ് ചാക്കോയുമെന്ന് പൊലീസിന്‍റെ റിപ്പോര്‍ട്ട്. കെവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത് നീനുവിനെ വിവാഹം കഴിക്കാനുള്ള ശ്രമം തടയാനെന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു. കെവിനെ പുഴയില്‍ വീഴ്ത്തികൊലപ്പെടുത്തകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍. 

ഞായറാഴ്ച പുലര്‍ച്ചെയാണ് കെവിനെയും ബന്ധുവായ അനീഷിനെയും പതിമൂന്നംഗ സംഘം മാന്നാനത്തെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കെവിന്‍റെ ഭാര്യ നീനുവിന്റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘം കൃത്യം നിർവഹിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അക്രമി സംഘത്തെ നയിച്ചത് സാനുവാണെങ്കിലും  സൂത്രധാരന്‍ സാനുവിന്‍റെ പിതാവ് ചാക്കോയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

കേസില്‍ സാനു ഒന്നാം പ്രതിയും ചാക്കോ ആറാം പ്രതിയുമാണ്. കൊലപാതകം, ഗൂഡാലോചന, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

കെവിന്‍റെ മരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങളും റിപ്പോര്‍ട്ടിലുണ്ട്. വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ കെവിൻ തെന്മലയ്ക്കു സമീപം ചാലിയേക്കരയിൽ വച്ചു കാറിൽ നിന്നു രക്ഷപെട്ടു. തൊട്ടുമുന്നില്‍ ചാലിയേക്കര പുഴയാണെന്ന് അക്രമികള്‍ക്ക് അറിയാമായിരുന്നു. അതിക്രൂരമായ മര്‍ദനങ്ങള്‍ക്കൊടുവില്‍ അവശനായ കെവിനെ പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രതികള്‍ പിന്തുടരുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസിലുള്‍പ്പെട്ട പതിനാല് പ്രതികളില്‍ പിടിയിലായ ഒന്‍പത് പേരെയും പൊലീസ് കസ്റ്റഡയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു. 

കെവിൻ കാറിൽ നിന്നു ചാടിപ്പോയതാണെന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് പ്രതികള്‍. കൃത്യമായ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മുങ്ങിമരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക നിഗമനമെങ്കിലും അബോധാവസ്ഥയിലായ കെവിനെ പുഴയിൽ തള്ളിയാതാണോ എന്നും പൊലീസ് സംശയിക്കുന്നു.   

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News